ഗോവ: വടക്കന്‍ ഗോവയിലെ മപുസയില്‍ നൈജീരിയന്‍ വംശജന് കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് 200ഓളം നൈജീരിയക്കാര്‍ റോഡ് ഉപരോധിച്ച സംഭവം നാട്ടുകാരില്‍ പ്രകോപനം സൃഷ്ടിച്ചു.
റോഡുപരോധിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നൈജീരിയക്കാര്‍ക്കെതിരെ പ്രദേശവാസികള്‍ രംഗത്തിറങ്ങി. അതേസമയം നൈജീരിയയില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തുന്നവര്‍ക്ക് വാടകയ്ക്ക് താമസസ്ഥലം നല്‍കരുതെന്നും പ്രദേശവാസികള്‍ ലോഡ്ജ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നൈജീരിയന്‍ വംശജന് മരിച്ചതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ ഗോവയിലെത്തിയ നൈജീരിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന് പോലീസ് സൂപ്രണ്ടിന് ഭീഷണി കലര്‍ന്ന എസ്.എം.എസ്. അയച്ചതായി മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആരോപിച്ചു. ഇവിടെ തന്റെ നാട്ടുകാരെ പീഡിപ്പിച്ചാല്‍ നൈജീരിയയിലെ ഇന്ത്യക്കാര്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കുമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കമെന്നും മുഖ്യമന്ത്രി
വെളിപ്പെടുത്തി.
ഗോവയില്‍ വിനോദസഞ്ചാരത്തിന്റെ മറവിലെത്തുന്ന നൈജീരിയന്‍ വംശജര്‍ മയക്കുമരുന്ന് വ്യാപാരമാണ് നടത്തുന്നതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. 'നൈജീരിയക്കാര്‍ വേണ്ട, മയക്കുമരുന്നുവേണ്ട, സമാധാനം വേണം' എന്ന ബാനറുമായി ഭരണകക്ഷി എം.എല്‍.എ. മൈക്കല്‍ ലോബോതന്നെ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഗോവ മന്ത്രി ദയാനന്ദ് മന്‍ഡ്രേക്കര്‍ നൈജീരിയക്കാര്‍ അര്ബുദംപോലെയാണെന്നുള്ള പ്രസ്താവനയിറക്കിയെങ്കിലും പിന്നീട് പ്രസ്താവന പിന്‍വലിച്ച് മാപ്പു പറഞ്ഞു. വടക്കന്‍ ഗോവയിലെ പരാ ഗ്രാമത്തില്‍ വിദേശികള്‍ക്ക് വീട് വാടകയ്ക്ക് കൊടുക്കേണ്ടെന്ന് പഞ്ചായത്ത് ഐക്യകണ്ഠമായി തീരുമാനിച്ചു.
അതിനിടെ നൈജീരിയന്‍ വംശജന് ഒബോഡോ ഉസോമോ സിമിയന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ള പ്രദേശവാസി സുരേന്ദ്ര പാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
അരക്ഷിതാവസ്ഥയെത്തുടര്‍ന്ന് ഗോവയിലെ നൈജീരിയക്കാര്‍ പ്രദേശം വിട്ടുപോകുന്നതിനുള്ള ആശങ്ക നൈജീരിയന്‍ അംബാസഡര്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികളെക്കുറിച്ച് 48 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് നല്കാന് ഗോവ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും വിദേശകാര്യ വകുപ്പ് വക്താവ് അറിയിച്ചു.
Also Read:
പരീക്ഷാപ്പേടി: 17 കാരന് സ്വയം വെടിവെച്ചു മരിച്ചു
Keywords: Protests over Nigerian's murder in India, Nigerian national,Sparked protests, Apologised, Scrutinising, Goa, Police, Arrest, Threatened, Message, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.