രാജ്‌നാഥ് സിംഗ് രാജിക്കൊരുങ്ങി; മന്ത്രിസഭാ സമിതികളില്‍ നിന്ന് തഴഞ്ഞതില്‍ പ്രതിഷേധം, ആറ് ഉപസമിതികളില്‍ ഉള്‍പ്പെടുത്തി സമവായശ്രമം, പുതുമുഖമായ അമിത്ഷാ ഉള്‍പെട്ടിട്ടുള്ളത് 8 മന്ത്രിസഭാ ഉപസമിതികളില്‍
Jun 7, 2019, 11:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദില്ലി: (www.kvartha.com 07.06.2019) മന്ത്രിസഭാ സമിതികളില്‍ നിന്ന് തഴഞ്ഞതില്‍ രാജ്‌നാഥ് സിംഗിന് കടുത്ത പ്രധിഷേധം. ഒടുവില്‍ സമവായ ശ്രമങ്ങളുമായി ബിജെപി നേതൃത്വം എത്തിയതോടെ പ്രതിഷേധത്തില്‍ അയവ് വന്നു. കേന്ദ്രമന്ത്രിസഭയിലെ മുതിര്‍ന്ന നേതാവായിട്ട് പോലും മന്ത്രിസഭാ ഉപസമിതികളുടെ പുനഃസംഘടനയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് രാജ്‌നാഥ് സിംഗിനെ അംഗമാക്കിയിരുന്നത്. മന്ത്രിസഭയിലെ പുതുമുഖമായ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ എട്ട് മന്ത്രിസഭാ സമിതികളില്‍ ഉള്‍പ്പെടുത്തി എന്നത് രാജ്‌നാഥ് സിംഗിന്റെ പ്രതിഷേധത്തിന്റെ ആക്കം കൂട്ടി.
അവഗണനയില്‍ പ്രതിഷേധിച്ച് രാജ്‌നാഥ് സിംഗ് രാജിക്കൊരുങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടയിലാണ് രാജ്‌നാഥ് സിംഗിനെ നാല് മന്ത്രിസഭാ ഉപസമിതികളില്‍ കൂടി ഉള്‍പ്പെടുത്തിയത്. ആര്‍എസ്എസ് ഇടപെട്ടാണ് പ്രശ്‌നം തണുപ്പിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്ററി കാര്യ സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷായെ നീക്കി പകരം രാജ്‌നാഥ് സിംഗിനെ നിയമിച്ച് വിജ്ഞാപനം ഇറക്കി. മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയിലും നിക്ഷേപവും വളര്‍ച്ചയും വിലയിരുത്തുന്ന സമിതി, തൊഴില്‍ ശേഷി വികസന സമിതി എന്നീ രണ്ട് ഉപസമിതികളിലും രാജ്‌നാഥ് സിംഗ് ഇപ്പോള്‍ അംഗമാണ്. സമവായത്തിന്റെ ഫലമായി എട്ടില്‍ ആറ് സമിതികളിലും രാജ്‌നാഥ് സിംഗിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തേ രാജ്‌നാഥ് സിംഗിനെ സാമ്പത്തിക കാര്യസമിതിയിലും സുരക്ഷാ സമിതിയിലും മാത്രമാണ് അംഗമായിരുന്നത്. എന്നാല്‍ പുതുമുഖമായ അമിത്ഷാ രണ്ട് പ്രധാന ഉപസമിതികളുടെ അധ്യക്ഷനായി. എട്ടെണ്ണത്തിലും അദ്ദേഹത്തിന് അംഗത്വവും നല്‍കിയിരുന്നു. അമിത് ഷാ അധ്യക്ഷനായ രണ്ടെണ്ണമൊഴികെ ബാക്കി എല്ലാ ഉപസമിതികളുടെയും അധ്യക്ഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Central Government, New Delhi, Minister, RSS, BJP, Narendra Modi, President, Protesting by Rajnath Singh, avoided from cabinet committees
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.