Resigned | 'മുസ്ലീം വിഭാഗത്തില്‍ പെട്ടയാളെ പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ 15 പഞ്ചായത്ത് അംഗങ്ങള്‍ രാജിവച്ചു'Resigned | 'മുസ്ലീം വിഭാഗത്തില്‍ പെട്ടയാളെ പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ 15 പഞ്ചായത്ത് അംഗങ്ങള്‍ രാജിവച്ചു'

 


റായ്ച്ചൂര്‍: (www.kvartha.com) കര്‍ണാടക റായ്ച്ചൂര്‍ ജില്ലയിലെ സിന്ധനൂര്‍ താലൂക്ക് ആര്‍ എച്ച് കാമ്പ് - ഒന്ന് ഗ്രാമപഞ്ചായത്തില്‍ 15 പഞ്ചായത്തംഗങ്ങള്‍ കൂട്ടരാജി നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മുസ്ലീം അംഗം തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് കൂട്ട രാജിയെന്ന് പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തു.
    
Resigned | 'മുസ്ലീം വിഭാഗത്തില്‍ പെട്ടയാളെ പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ 15 പഞ്ചായത്ത് അംഗങ്ങള്‍ രാജിവച്ചു'Resigned | 'മുസ്ലീം വിഭാഗത്തില്‍ പെട്ടയാളെ പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ 15 പഞ്ചായത്ത് അംഗങ്ങള്‍ രാജിവച്ചു'

38 അംഗങ്ങളുള്ള ആര്‍എച്ച് ക്യാമ്പ് ഒന്ന് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണച്ച റഹ്മത് പാശ എന്ന ഒരു മുസ്ലീം അംഗം മാത്രമാണുള്ളത്. പ്രസിഡന്റ് സ്ഥാനം ജനറല്‍ വിഭാഗത്തിന് സംവരണം ചെയ്തതാണ് എങ്കിലും റഹ്മത് പാശയ്ക്ക് നല്‍കിയത് ബിജെപിയും ജെഡിഎസും പിന്തുണയ്ക്കുന്ന 15 അംഗങ്ങള്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് മൂന്നിന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി ചിലര്‍ ബുദ്ധിശൂന്യമായി വോട്ട് ചെയ്‌തെന്ന് ആരോപിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. 38 അംഗങ്ങളില്‍ 30 പേര്‍ ജനറല്‍ വിഭാഗത്തില്‍ പെടുന്നവരാണ്. ഏഴ് പേര്‍ എസ് സി / എസ് ടി, പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവരാണ്.

Keywords: Karnataka News, National News, Rayachuru News, Malayalam News, Politics, Political News, Karnataka Politics, Protesting against Muslim member's election as president, 15 Panchayat members resign in Karnataka.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia