Protest | വെടിയേറ്റ് മരിച്ച മധ്യവയസ്കന്റെ മൃതദേഹം പോസ്റ്റ്മോർടം നടത്താനായില്ല; വെടിയുതിർത്ത വനപാലകനെ അറസ്റ്റ് ചെയ്യാതെ സമ്മതിക്കില്ലെന്ന നിലപാടിൽ ഉറച്ച് ബന്ധുക്കൾ; മെഡികൽ കോളജിന് മുന്നിൽ സമരം തുടരുന്നു

 


ADVERTISEMENT

തേനി: (KVARTHA) പട്രോളിങ്ങിനിടയിൽ വനപാലകരുടെ വെടിയേറ്റ് മരിച്ച മധ്യവയസ്കന്റെ മൃതദേഹം ഇതുവരെയും പോസ്റ്റ്മോർടം നടത്താനായില്ല. കുമളിക്ക് സമീപം ഗൂഡല്ലൂർ ഉള്ളപ്പൻ ഗൗണ്ടൻപെട്ടി സ്വദേശി ഈശ്വരനാണ് (55) കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ചത്. ഇയാൾക്ക് നേരെ വെടിയുതിർത്ത വനപാലകനെ അറസ്റ്റ് ചെയ്യാതെ പോസ്റ്റ്മോർടം നടത്തിക്കില്ലെന്ന് നിലപാട് എടുത്തതോടെയാണ് നടപടി വൈകുന്നത്. മരണപ്പെട്ടയാളുടെ ബന്ധുക്കൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തേനി മെഡികൽ കോളജ് ആശുപത്രിക്ക് മുമ്പിൽ സമരം തുടരുകയാണ്.

Protest | വെടിയേറ്റ് മരിച്ച മധ്യവയസ്കന്റെ മൃതദേഹം പോസ്റ്റ്മോർടം നടത്താനായില്ല; വെടിയുതിർത്ത വനപാലകനെ അറസ്റ്റ് ചെയ്യാതെ സമ്മതിക്കില്ലെന്ന നിലപാടിൽ ഉറച്ച് ബന്ധുക്കൾ; മെഡികൽ കോളജിന് മുന്നിൽ സമരം തുടരുന്നു

വനമേഖലയിൽ നായാട്ട് സംഘം എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഫോറസ്റ്റർ തിരുമുരുകന്റെ നേതൃത്വത്തിൽ ആറംഗ വനപാലകർ രണ്ട് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിൽ മൃഗങ്ങളെ കുടുക്കാൻ വൈദ്യുത ലൈനിൽ നിന്നും കമ്പി സ്ഥാപിച്ചതായി കണ്ടെത്തി.

Protest | വെടിയേറ്റ് മരിച്ച മധ്യവയസ്കന്റെ മൃതദേഹം പോസ്റ്റ്മോർടം നടത്താനായില്ല; വെടിയുതിർത്ത വനപാലകനെ അറസ്റ്റ് ചെയ്യാതെ സമ്മതിക്കില്ലെന്ന നിലപാടിൽ ഉറച്ച് ബന്ധുക്കൾ; മെഡികൽ കോളജിന് മുന്നിൽ സമരം തുടരുന്നു

സ്ഥലത്ത് സംശയകരമായി കണ്ട ഈശ്വരനെ ചോദ്യം ചെയ്യുന്നതിനിടയിൽ ഇയാൾ കത്തി വീശി​യതോടെ ഫോറസ്റ്റർ തിരുമുരുകൻ നിറയൊഴിച്ചെന്നാണ് വനം വകുപ്പധികൃതർ നൽകുന്ന വിവരം. ഗൂഡല്ലൂരിൽ നിന്ന് 18 കിലോമീറ്റർ അകലെ മേഘമല വണ്ണാത്തിപ്പാറയ്ക്ക് സമീപം മുടനാടി പുതുപ്പാലത്ത് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Keywords: News, National, Theni, Kambam, Forest, Protest, Investigation, Postmortem,   Protest over incident of man killed in forest area.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia