ബീഫ് പാര്‍ട്ടി സംഘടിപ്പിച്ച എം എല്‍ എക്കെതിരെ നിയമസഭയില്‍ ബി ജെ പി എം എല്‍ എമാരുടെ കയ്യേറ്റം

 


ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com 08.10.2015) ബീഫ് പാര്‍ട്ടി സംഘടിപ്പിച്ചതിനെ ചൊല്ലി ജമ്മു കശ്മീര്‍ നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മില്‍ കൂട്ടയടി. കശ്മീരില്‍ അവാമി ഇത്തെഹാദ് പാര്‍ട്ടി നേതാവ് എഞ്ചിനീയര്‍ എംഎല്‍എ റഷീദ് ബീഫ് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ നടന്ന തര്‍ക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്. ബിജെപി എംഎല്‍എമാര്‍ റഷീദിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഗോവധ നിരോധനത്തിനെതിരായ ഒരു സ്വകാര്യ ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് മര്‍ദനം.

ഏതാനും ദിവസങ്ങളായി ജമ്മു കശ്മീര്‍ നിയമസഭയില്‍ ഗോമാംസ നിരോധനത്തെച്ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഗോമാംസ നിരോധനം നടപ്പാക്കിയ പിഡിപി - ബിജെപി സഖ്യസര്‍ക്കാരിനെതിരെ എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം നടന്നുവരുന്നത്.

ഗോവധ നിരോധനം കര്‍ശനമായി നടപ്പാക്കണമെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ജമ്മു ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രശ്‌നം നിയമസഭ വരെയെത്തിയത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം സ്വതന്ത്ര എംഎല്‍എയായ റഷീദ് എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ബീഫ് പാര്‍ട്ടി നടത്തിയതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിനും സ്പീക്കര്‍ക്കും ബിജെപി എംഎല്‍എമാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച നിയമസഭ സമ്മേളിച്ചപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച്  ഉന്നയിക്കുകയും ഇത് സംഘര്‍ഷാവസ്ഥയിലേക്ക് എത്തുകയുമായിരുന്നു.

മാട്ടിറച്ചി നിരോധനത്തിനെതിരെ സഭയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ആര്‍ എസ് എസ് അജണ്ട നടപ്പാക്കുകയാണ് ജമ്മുകശ്മീരിലെ പി ഡി പി- ബി ജെ പി സര്‍ക്കാരെന്ന് റഷീദ് ആരോപിച്ചു. റഷീദിന് നേരെയുണ്ടായ അക്രമത്തെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല അപലപിച്ചു.

ബീഫ് പാര്‍ട്ടി സംഘടിപ്പിച്ച എം എല്‍ എക്കെതിരെ നിയമസഭയില്‍ ബി ജെ പി എം എല്‍ എമാരുടെ കയ്യേറ്റം

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia