ബീഫ് പാര്‍ട്ടി സംഘടിപ്പിച്ച എം എല്‍ എക്കെതിരെ നിയമസഭയില്‍ ബി ജെ പി എം എല്‍ എമാരുടെ കയ്യേറ്റം
Oct 8, 2015, 12:50 IST
ശ്രീനഗര്‍: (www.kvartha.com 08.10.2015) ബീഫ് പാര്‍ട്ടി സംഘടിപ്പിച്ചതിനെ ചൊല്ലി ജമ്മു കശ്മീര്‍ നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മില്‍ കൂട്ടയടി. കശ്മീരില്‍ അവാമി ഇത്തെഹാദ് പാര്‍ട്ടി നേതാവ് എഞ്ചിനീയര്‍ എംഎല്‍എ റഷീദ് ബീഫ് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ നടന്ന തര്‍ക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്. ബിജെപി എംഎല്‍എമാര്‍ റഷീദിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഗോവധ നിരോധനത്തിനെതിരായ ഒരു സ്വകാര്യ ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് മര്‍ദനം.
ഏതാനും ദിവസങ്ങളായി ജമ്മു കശ്മീര്‍ നിയമസഭയില്‍ ഗോമാംസ നിരോധനത്തെച്ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഗോമാംസ നിരോധനം നടപ്പാക്കിയ പിഡിപി - ബിജെപി സഖ്യസര്‍ക്കാരിനെതിരെ എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം നടന്നുവരുന്നത്.
ഗോവധ നിരോധനം കര്‍ശനമായി നടപ്പാക്കണമെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ജമ്മു ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രശ്‌നം നിയമസഭ വരെയെത്തിയത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം സ്വതന്ത്ര എംഎല്‍എയായ റഷീദ് എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ബീഫ് പാര്‍ട്ടി നടത്തിയതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിനും സ്പീക്കര്‍ക്കും ബിജെപി എംഎല്‍എമാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച നിയമസഭ സമ്മേളിച്ചപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് ഉന്നയിക്കുകയും ഇത് സംഘര്‍ഷാവസ്ഥയിലേക്ക് എത്തുകയുമായിരുന്നു.
മാട്ടിറച്ചി നിരോധനത്തിനെതിരെ സഭയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ആര്‍ എസ് എസ് അജണ്ട നടപ്പാക്കുകയാണ് ജമ്മുകശ്മീരിലെ പി ഡി പി- ബി ജെ പി സര്‍ക്കാരെന്ന് റഷീദ് ആരോപിച്ചു. റഷീദിന് നേരെയുണ്ടായ അക്രമത്തെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല അപലപിച്ചു.
Also Read:
16 കാരനെ കാറില്‍ കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധത്തിനിരയാക്കി; കോളജ് വിദ്യാര്‍ത്ഥി ഒളിവില്‍, കാര്‍ കസ്റ്റഡിയില്‍
Keywords: Protest over cow slaughter in Jammu Kashmir cabinet, Srinagar, MLA, BJP, Criticism, Allegation, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.