ADVERTISEMENT
ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്റെ രാജി ആവശ്യപ്പെട്ട് സി.പി.എം. പോഷക സംഘടനകള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ എം.പി. മാരായ എം.ബി. രാജേഷിനും, ടി.എന്‍. സീമയ്ക്കും പോലീസിന്റെ മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
ദേശീയ മഹിള ഫെഡറേഷന്‍ നടത്തിയ മാര്‍ച്ചിനു പിന്നാലെ റെയില്‍വേ ഭവനുസമീപം വെച്ച് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് മര്‍ദനം അഴിച്ചുവിടുകയായിരുന്നു. കഴുത്തിനു പിടിച്ചുതള്ളി പോലീസ് ബസിലേക്കിട്ട എം.ബി. രാജേഷ് എം.പിയെ ബസിനുള്ളില്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
വഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ടി.എന്‍. .സീമ എം.പി. യെ വനിതാ പോലീസുകാര്‍ വലിച്ചിഴച്ചു. പോലീസിന്റെ മര്‍ദനത്തെത്തുടര്‍ന്ന് ഇടതുകാലിന്റെ തുടയ്ക്ക് ക്ഷതമേറ്റ എം.പി. രാജേഷിനെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീമയ്ക്ക് മര്‍ദനത്തെത്തുടര്‍ന്ന് തലകറക്കവും ഛര്‍ദിയുമുണ്ടായി. സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇടത് എാ.പി. മാര്‍ പാര്‍ലമെന്റിലും വിഷയം ഉന്നയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Keywords: M.B.Rajesh, T.N.Seema, Rajyasabha,P.J.Kuryan, Police bu, Parliament, March, Attack, Police, New Delhi, D.Y.F.I, SFI, Hospital, National, National news, World news, Health news, Business news, Education news
![]() |
| M.B. Rajesh |

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.