Ram Setu | രാമസേതു ഉടന്‍ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചേക്കും; നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) രാമസേതു ദേശീയ സ്മാരകമായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും. രാമസേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ദേശീയ സ്മാരകമായി അംഗീകരിക്കണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജിയില്‍ വ്യാഴാഴ്ച സുപ്രീംകോടതിയില്‍ വാദം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്.
                  
Ram Setu | രാമസേതു ഉടന്‍ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചേക്കും; നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസവുമായി രാമസേതു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി തന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇക്കാരണത്താല്‍, അത് തകര്‍ക്കാന്‍ പാടില്ലെന്നും രാമസേതു ദേശീയ പൈതൃകമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിച്ച് നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്ന് സ്വാമി വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് കോടതി ക്യാബിനറ്റ് സെക്രട്ടറിയെ വിളിച്ചുവരുത്തിയത്. സത്യവാങ്മൂലം തയ്യാറാക്കി വരികയാണെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനാല്‍ വിഷയത്തില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചിരിക്കുകയാണ്.

എന്താണ് രാമസേതു?

ആദംസ് ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന രാമസേതു തമിഴ്‌നാടിന്റെ തെക്ക്-കിഴക്കന്‍ തീരത്തുള്ള പാമ്പന്‍ ദ്വീപിനും ശ്രീലങ്കയുടെ വടക്ക്-പടിഞ്ഞാറന്‍ തീരത്തുള്ള മാന്നാര്‍ ദ്വീപിനും ഇടയിലുള്ള ചുണ്ണാമ്പുകല്ലുകള്‍ നിറഞ്ഞ പ്രദേശമാണ്. ലങ്കയിലേക്ക് സീതയെത്തേടി പോകാന്‍ പണ്ട് ശ്രീരാമന്‍ നിര്‍മിച്ച പാലമാണ് രാമസേതു എന്നാണ് ഹൈന്ദവ വിശ്വാസം. അതേസമയം പ്രഥമ പ്രവാചകന്‍ ആദം നബി ഈ പാലത്തിലൂടെ ശ്രീലങ്കയില്‍ എത്തിയെന്നാണ് മുസ്ലികളില്‍ ചിലര്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഇത് ആദംസ് ബ്രിഡ്ജ് എന്നും അറിയപ്പെടുന്നത്.

Keywords:  Latest-News, New Delhi, Top-Headlines, National, Supreme Court of India, Process To Consider National Heritage Status For Ram Setu Underway, Centre Tells Supreme Court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia