SWISS-TOWER 24/07/2023

രണ്ടാഴ്ചയോളം അധികൃതരില്‍നിന്ന് 65 കോവിഡ് മരണം മറച്ചുവെച്ചു; ഹരിദ്വാറിലെ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം

 


ADVERTISEMENT


ഡെറാഡൂണ്‍: (www.kvartha.com 18.05.2021) രണ്ടാഴ്ചയോളം അധികൃതരില്‍നിന്ന് 65 കോവിഡ് മരണം മറച്ചുവെച്ച ഹരിദ്വാറിലെ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ഏപ്രില്‍ 25നും മേയ് 12നും ഇടയില്‍ 65 കോവിഡ് രോഗികളാണ് ബാബ ബര്‍ഫാനി ആശുപത്രിയില്‍ മരിച്ചത്. എന്നാല്‍ മരണസംഖ്യ സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ലെന്നാണ് ആരോപണം. 
Aster mims 04/11/2022

മരണസംഖ്യ സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ആശുപത്രി മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് സത്യം പുറത്തുവന്നതെന്ന് കണ്‍ട്രോള്‍ റൂം അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രിയും സര്‍കാര്‍ വക്താവുമായ സുബോധ് ഉനിയാല്‍ പറഞ്ഞു.   
  
രണ്ടാഴ്ചയോളം അധികൃതരില്‍നിന്ന് 65 കോവിഡ് മരണം മറച്ചുവെച്ചു; ഹരിദ്വാറിലെ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം


ആശുപത്രിയില്‍ കോവിഡ് മരണമുണ്ടായാല്‍ 24 മണിക്കൂറിനകം അധികൃതര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നാണ് ഉത്തരവ്. ആശുപത്രി ഇത് പാലിക്കാന്‍ തയാറായില്ലെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ അഭിഷേക് ത്രിപാദി പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വിശദീകരണം, ജീവനക്കാരുടെ ക്ഷാമമുള്ളതിനാല്‍ കൃത്യസമയത്ത് വിവരം അറിയിക്കാന്‍ സാധിച്ചില്ലെന്നാണ്. 

Keywords:  News, National, India, Dehra Dun, Hospital, Treatment, Death, COVID-19, Enquiry, Probe on after Uttarakhand hospital 'hides' 65 COVID patients' deaths from authorities
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia