SWISS-TOWER 24/07/2023

ലഖിംപുര്‍ ഖേരിയിലെ സംഘര്‍ഷ സ്ഥലത്തെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കസ്റ്റഡിയില്‍; അറസ്റ്റിലെന്ന് കോണ്‍ഗ്രസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ലക്‌നൗ: (www.kvartha.com 04.10.2021) ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയിലെ സംഘര്‍ഷ സ്ഥലം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യു പി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രിയങ്കയെ പിടിച്ചുവലിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇത് കര്‍ഷകരുടെ രാജ്യമെന്നും കര്‍ഷകരെ കാണുന്നതില്‍നിന്ന് എന്തിന് തടയുന്നുവെന്നും പ്രിയങ്ക ചോദിച്ചു. കര്‍ഷകരുടെ ശബ്ദം കൂടുതല്‍ ശക്തമാകുമെന്നും അവര്‍ പറഞ്ഞു. 
Aster mims 04/11/2022

അതേസമയം, പ്രിയങ്കയെ ഹാര്‍ഗാവില്‍നിന്ന് അറസ്റ്റ് ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം കര്‍ഷക വിരുദ്ധ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അക്രമത്തിനിരയായി കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ കാണാനായി തിങ്കളാഴ്ച പുലര്‍ച്ചെയാണ് പ്രിയങ്ക ലഖിംപുര്‍ ഖേരിയിലെത്തിയത്. 

നേരത്തേ സംഘര്‍ഷ സ്ഥലത്തേക്ക് പോകാനൊരുങ്ങിയ പ്രിയങ്കയെ ലക്‌നൗവില്‍വച്ച് യു പി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് അര്‍ധരാത്രിയോടെ കാല്‍നടയായി പ്രിയങ്കയും സംഘവും ലഖിംപുര്‍ ഖേരിയിലേക്ക് യാത്ര തിരിച്ചു. പിന്നീട് പൊലീസ് അനുമതിയോെട വാഹനത്തിലായിരുന്നു പ്രിയങ്കയുടെ യാത്ര.

ലഖിംപുര്‍ ഖേരിയിലെ സംഘര്‍ഷ സ്ഥലത്തെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കസ്റ്റഡിയില്‍; അറസ്റ്റിലെന്ന് കോണ്‍ഗ്രസ്


ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കാറുകള്‍ ഇടിച്ചുകയറിയതിനെ തുടര്‍ന്ന് നാല് പേരും ഈ കാറുകള്‍ കത്തിച്ചതിനെ തുടര്‍ന്ന് നാല് പേരും കൊല്ലപ്പെട്ടിരുന്നു. കാറുകളിലൊന്ന് ഓടിച്ചിരുന്നത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനാണെന്നാണ് കര്‍ഷകരുടെ ആരോപണം.

സമാധാനപരമായി നടത്തിയിരുന്ന പ്രതിഷേധ സമരത്തിനിടെ കര്‍ഷകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. അജയ് മിശ്ര രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധം നടത്തും.

Keywords:  News, National, India, Uttar Pradesh, Politics, Lucknow, Congress, Priyanka Gandhi, Arrest, Custody, Farmers, Killed, Priyanka Gandhi Vadra arrested from UP's Hargaon, claims Youth Congress National President Srinivas BV
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia