SWISS-TOWER 24/07/2023

സാരിയുടുത്ത് ചെറിയ കുട്ട പുറകിലിട്ട് വള്ളി തലയില്‍ ഉടക്കി വനിതാ തൊഴിലാളികള്‍കൊപ്പം തേയില നുള്ളി പ്രിയങ്ക

 


ADVERTISEMENT

ദിസ് പുര്‍: (www.kvartha.com 02.03.2021) സാരിയുടുത്ത് ചെറിയ കുട്ട പുറകിലിട്ട് വള്ളി തലയില്‍ ഉടക്കി വനിതാ തൊഴിലാളികള്‍കൊപ്പം അവരില്‍ ഒരാളായി തേയില നുള്ളി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അസമിലെ ബിസ്വനാഥിലാണ് തൊഴിലാളികള്‍ക്കൊപ്പം തേയില നുള്ളാന്‍ പ്രിയങ്ക ഗാന്ധി എത്തിയത്. തലയില്‍ സ്‌കാര്‍ഫും സാരിക്കു മുകളിലൂടെ ഏപ്രണും ധരിച്ചിരുന്നു പ്രിയങ്ക.

തേയില തോട്ടത്തിലെ തൊഴിലാളികളുടെ ജീവിതം സത്യത്തിലും ലാളിത്യത്തിലും അടിയുറച്ചതാണ്. അവരുടെ തൊഴില്‍ രാജ്യത്തിന് വിലയേറിയതാണെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇന്ന് അവരുടെ തൊഴില്‍ സാഹചര്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മനസിലാക്കുന്നതിനും തൊഴിലിന്റെ ബുദ്ധിമുട്ട് അറിയാനും സാധിച്ചു. സാരിയുടുത്ത് ചെറിയ കുട്ട പുറകിലിട്ട് വള്ളി തലയില്‍ ഉടക്കി വനിതാ തൊഴിലാളികള്‍കൊപ്പം തേയില നുള്ളി പ്രിയങ്ക
Aster mims 04/11/2022
അവരില്‍നിന്ന് ലഭിച്ച സ്‌നേഹം ഒരിക്കലും മറക്കില്ലെന്നും പ്രിയങ്ക ട്വിറ്ററിലൂടെ പറഞ്ഞു. എങ്ങനെയാണ് തേയിലെ നുള്ളേണ്ടതെന്ന് തൊഴിലാളികളോട് ചോദിച്ചു മനസിലാക്കിയതിനുശേഷമാണ് പ്രിയങ്ക പണിതുടങ്ങിയത്. മൂന്നു ഘട്ടമായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാനെത്തിയതായിരുന്നു അവര്‍.

Keywords:  Priyanka Gandhi tries hand at plucking tea leaves in Assam, Congress, News, Politics, Priyanka Gandhi, Twitter, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia