Priyanka Gandhi | 'രക്തസാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് വിളിച്ചു; കുടുംബത്തിനെ അപമാനിച്ചതിന് കേസുകളൊന്നും ഇല്ല; രാജ്യത്തിന്റെ പ്രധാനമന്ത്രി ഭീരു'; ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
Mar 26, 2023, 13:36 IST
ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് സത്യാഗ്രഹ സമരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. രക്തസാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് വിളിച്ചെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. നിങ്ങള്‍ രക്തസാക്ഷിയായ എന്റെ പിതാവിനെ പാര്‍ലമെന്റില്‍ അപമാനിക്കുന്നു. മകനെ മിര്‍ ജാഫര്‍ എന്ന് വിളിക്കുന്നു. അമ്മയെ അപമാനിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് തന്റെ പിതാവ് ആരാണെന്ന് പോലും അറിയില്ലെന്ന് നിങ്ങളുടെ ഒരു മുഖ്യമന്ത്രി പറയുന്നു.
കുടുംബം നെഹ്റുവിന്റെ കുടുംബപ്പേര് ഉപയോഗിക്കണമെന്ന് പറയുന്ന പ്രധാനമന്ത്രി കുടുംബത്തെ മുഴുവന്‍ അപമാനിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്കെതിരെ ഒരു കേസും ഇല്ല. ആരും നിങ്ങളെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജ്ഘട്ടിന് പുറത്ത് കോണ്‍ഗ്രസിന്റെ സത്യാഗ്രഹം നടക്കുന്നത്.
ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയെയാണ് എട്ട് വര്‍ഷത്തേക്ക് അയോഗ്യനാക്കി പാര്‍ലമെന്റിന് പുറത്താക്കിയത്. രാഹുല്‍ രാജ്യത്തെയും, പിന്നാക്ക വിഭാഗത്തെയും അപമാനിച്ചുവെന്ന പ്രചാരണമാണ് ബിജെപി നടത്തിയത്. ഹാര്‍വാര്‍ഡില്‍ നിന്നും കേംബ്രിഡ്ജില്‍ നിന്നും ബിരുദമെടുത്ത രാഹുലിനെ പപ്പുവെന്ന് വിളിച്ച് അപമാനിച്ചു.
അദാനിയടക്കം കൊള്ള ചെയ്യുന്നത് രാഹുലിന്റെ സ്വത്തല്ല. ഈ രാജ്യത്തിന്റെ സമ്പത്താണെന്ന് മനസിലാക്കണം. അതിനെതിരെ, ഈ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പോരാട്ടം നടത്തുന്നത്. അദാനിയെ കുറിച്ച് പറയുമ്പോള്‍ ആര്‍ക്കാണ് ഇത്രയേറെ പ്രയാസമെന്നും അദാനിയുടെ പേര് പറയുമ്പോള്‍ ബിജെപി നേതാക്കള്‍ക്ക് വെപ്രാളമെന്താണെന്നും പ്രിയങ്ക ചോദിച്ചു.
എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? കാരണം ഞങ്ങള്‍ വളരെക്കാലമായി നിശബ്ദരാണ്. എന്റെ സഹോദരന്‍ എന്താണ് പറഞ്ഞത്? പ്രധാനമന്ത്രി മോദിയുടെ അടുത്ത് ചെന്ന് ആലിംഗനം ചെയ്തു. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കിടയിലും വിദ്വേഷമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു ഭീരുവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കള്ളപ്പണവുമായി പലായനം ചെയ്യുന്നവരെക്കുറിച്ച് മാത്രമാണ് രാഹുല്‍ ഗാന്ധി പരാമര്‍ശം ഉന്നയിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇത്തരം നൂറുകണക്കിന് പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസ് രാജ്യത്തുടനീളം നടത്തും. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ പോരാടും. രാഹുല്‍ ഗാന്ധിയ്ക്കൊപ്പം നിന്നതിന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി ചിദംബരം, ജയറാം രമേഷ്, സല്‍മാന്‍ ഖുര്‍ഷിദ്, പ്രമോദ് തിവാരി, അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഡെല്‍ഹി പൊലീസ് പ്രദേശത്ത് കനത്ത ജാഗ്രത പുലര്‍ത്തുകയും രാജ് ഘട്ടിന് ചുറ്റും വലിയ പരിപാടികള്‍ നിരോധിക്കുകയും ചെയ്തു.
< !- START disable copy paste -->

Keywords: News, National, Top-Headlines, New Delhi, Political-News, Political Party, Politics, Congress, BJP, Narendra Modi, Rahul Gandhi, Priyanka Gandhi, Controversy, Allegation, Congress Satyagraha, Priyanka Gandhi Slams BJP At Congress Satyagraha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.