Priyanka Gandhi | ഹിമാചല്‍ പ്രദേശിലെ മുഖ്യമന്ത്രി ആരാകും? പ്രിയങ്കയുടെ തീരുമാനത്തിനായി കാത്തിരിക്കുന്നു; വൈകിട്ടോടെ അറിയാം; പ്രഖ്യാപനം ഉണ്ടായാല്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ
Dec 10, 2022, 15:22 IST
ഷിംല: (www.kvartha.com) ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ് രണ്ട് ദിവസമായെങ്കിലും പുതിയ മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനം പ്രിയങ്ക ഗാന്ധിയുടേതെന്നാണ് സംസ്ഥാനത്ത് നിന്നും പുറത്തുവരുന്ന റിപോര്‍ടുകള്‍. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുഖ്യ പ്രചാരണ ചുമതല പ്രിയങ്കയ്ക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ അവസാന വാക്ക് പ്രിയങ്കയുടേതാണെന്നാണു ദേശീയമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.
ശനിയാഴ്ച മുഖ്യമന്ത്രിയെ തീരുമാനിച്ച് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭാകക്ഷിയോഗത്തില്‍ ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തില്‍ സമാവയം ഉണ്ടാകാത്തതിനെ തുടര്‍ന്ന് തീരുമാനം ഹൈകമാന്‍ഡിന് വിടുകയായിരുന്നു. ഏതായാലും മുഖ്യമന്ത്രിയെ ഉടന്‍ കണ്ടെത്തുമെന്നാണ് അറിയുന്നത്.
പ്രിയങ്കയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ചേര്‍ന്നാണ് ഹിമാചല്‍ തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്. ബിജെപിയെ പരാജയപ്പെടുത്തി ഭരണം പിടിക്കാനായത് പ്രിയങ്കയുടെ തൊപ്പിയിലെ പൊന്‍തൂവലായി.
പാര്‍ടിയുടെ ഭാഗമായി പ്രചാരണത്തിനു ചുക്കാന്‍ പിടിച്ച പ്രിയങ്കയുടെ ആദ്യ വിജയമാണ് ഹിമാചലിലേത്. നേരത്തേ യുപി തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല ഉണ്ടായിരുന്നെങ്കിലും പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. സിര്‍മൗര്‍, കംഗ്ര, സോലന്‍, ഉന തുടങ്ങിയ സ്ഥലങ്ങളിലെ റാലിയില്‍ അഗ്‌നിപഥും വിലക്കയറ്റവും തൊഴിലില്ലായ്മയും പഴയ പെന്‍ഷന്‍ സ്‌കീമുമാണ് പ്രിയങ്ക ഉയര്‍ത്തിയത്.
Keywords: Priyanka Gandhi Likely To Name Himachal Chief Minister: Sources, Himachal Pradesh, News, Politics, Congress, Chief Minister, Trending, Priyanka Gandhi, National.
മുന്‍ പിസിസി അധ്യക്ഷന്‍ സുഖ്വിന്ദര്‍ സിങ് സുഖുവിനാണ് മുന്‍ഗണന. കൂടാതെ അന്തരിച്ച മുന്‍മുഖ്യമന്ത്രി വീര്‍ഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ്, പ്രചാരണ ചുമതലയുണ്ടായിരുന്ന മുന്‍ പിസിസി അധ്യക്ഷന്‍ സുഖ്വിന്ദര്‍ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നു.
പ്രിയങ്കയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ചേര്‍ന്നാണ് ഹിമാചല്‍ തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്. ബിജെപിയെ പരാജയപ്പെടുത്തി ഭരണം പിടിക്കാനായത് പ്രിയങ്കയുടെ തൊപ്പിയിലെ പൊന്‍തൂവലായി.
പാര്‍ടിയുടെ ഭാഗമായി പ്രചാരണത്തിനു ചുക്കാന്‍ പിടിച്ച പ്രിയങ്കയുടെ ആദ്യ വിജയമാണ് ഹിമാചലിലേത്. നേരത്തേ യുപി തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല ഉണ്ടായിരുന്നെങ്കിലും പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. സിര്‍മൗര്‍, കംഗ്ര, സോലന്‍, ഉന തുടങ്ങിയ സ്ഥലങ്ങളിലെ റാലിയില്‍ അഗ്‌നിപഥും വിലക്കയറ്റവും തൊഴിലില്ലായ്മയും പഴയ പെന്‍ഷന്‍ സ്‌കീമുമാണ് പ്രിയങ്ക ഉയര്‍ത്തിയത്.
Keywords: Priyanka Gandhi Likely To Name Himachal Chief Minister: Sources, Himachal Pradesh, News, Politics, Congress, Chief Minister, Trending, Priyanka Gandhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.