Nalini Sriharan | 'അന്ന് പ്രിയങ്ക ഗാന്ധി, പിതാവ് രാജീവ് ഗാന്ധിയെ വധിച്ചതിനെ കുറിച്ച് ചോദിച്ചു, വികാരാധീനയായി, കരഞ്ഞു'; വെളിപ്പെടുത്തി ജയിൽ മോചിതയായ നളിനി ശ്രീഹരൻ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) 2008ൽ ജയിലിൽ വെച്ച് തന്നെ കണ്ടപ്പോൾ പിതാവ് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതിനെക്കുറിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചോദിച്ചിരുന്നുവെന്ന് രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതയായ നളിനി ശ്രീഹരൻ വെളിപ്പെടുത്തി. ഒരു പതിറ്റാണ്ട് മുമ്പ് വെല്ലൂർ സെൻട്രൽ ജയിലിൽ വെച്ച് നളിനി ശ്രീഹരനെ കണ്ടപ്പോൾ പ്രിയങ്കാ ഗാന്ധി വികാരാധീനയാവുകയും കരയുകയും ചെയ്തിരുന്നുവെന്ന് ചോദ്യത്തിന് മറുപടിയായി അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
  
Nalini Sriharan | 'അന്ന് പ്രിയങ്ക ഗാന്ധി, പിതാവ് രാജീവ് ഗാന്ധിയെ വധിച്ചതിനെ കുറിച്ച് ചോദിച്ചു, വികാരാധീനയായി, കരഞ്ഞു'; വെളിപ്പെടുത്തി ജയിൽ മോചിതയായ നളിനി ശ്രീഹരൻ

പ്രിയങ്കാ ഗാന്ധി പിതാവിനെ വധിച്ചതിനെക്കുറിച്ച് അറിയാൻ ശ്രമിച്ചിരുന്നുവെന്നും തനിക്ക് അറിയാവുന്നതെല്ലാം വെളിപ്പെടുത്തിയതായും നളിനി വ്യക്തമാക്കി. ആ കൂടിക്കാഴ്ചയിൽ നടന്ന മറ്റ് കാര്യങ്ങൾ പ്രിയങ്കയുടെ വ്യക്തിപരമായ അഭിപ്രായങ്ങളുമായി ബന്ധപ്പെട്ടതിനാൽ വെളിപ്പെടുത്താനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ശനിയാഴ്ചയാണ് നളിനിയെ മോചിപ്പിച്ചത്. നവംബർ 11ന് നളിനിയും രവിചന്ദ്രനുമടക്കം ബാക്കിയുള്ള ആറ് പ്രതികളെ സുപ്രീം കോടതി വിട്ടയച്ചിരുന്നു. പേരറിവാളൻ, നളിനി, ശ്രീഹരൻ എന്ന മുരുകൻ, ശാന്തൻ, രവിചന്ദ്രൻ, റോബർട്ട് പയസ്, എസ് ജയകുമാർ എന്നീ ഏഴു പേരാണ് 1991-ൽ കേസിൽ അറസ്റ്റിലായത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia