Priyanka & Akhilesh | പ്രിയങ്ക ഗാന്ധിയുമായുള്ള ചര്‍ച ഫലം കണ്ടു; യുപിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധിയുമായി പ്രശ്‌നങ്ങളില്ലെന്നും അഖിലേഷ് യാദവ്
Feb 21, 2024, 19:11 IST
ലക് നൗ: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധിയുമായി പ്രശ്‌നങ്ങളില്ലെന്നും വ്യക്തമാക്കി സമാജ് വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഭാരത് ജോഡോ ന്യായ് യാത്രയില്‍നിന്ന് വിട്ടുനിന്നതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം ശുഭമായി അവസാനിക്കുന്നുവെന്നും സഖ്യമുണ്ടാകുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അഖിലേഷ് യാദവുമായി ഫോണില്‍ നടത്തിയ ചര്‍ചയാണ് ഫലം കണ്ടതെന്നാണ് സൂചന. രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര അമേത്തിയിലും റായ് ബറേലിയും എത്തിയപ്പോള്‍ അഖിലേഷ് വിട്ടുനിന്നതോടെ സഖ്യ ചര്‍ചകള്‍ വഴിമുട്ടിയെന്നരീതിയിലുള്ള പ്രചാരണം ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അഖിലേഷ് യാദവുമായി ഫോണില്‍ നടത്തിയ ചര്‍ചയാണ് ഫലം കണ്ടതെന്നാണ് സൂചന. രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര അമേത്തിയിലും റായ് ബറേലിയും എത്തിയപ്പോള്‍ അഖിലേഷ് വിട്ടുനിന്നതോടെ സഖ്യ ചര്‍ചകള്‍ വഴിമുട്ടിയെന്നരീതിയിലുള്ള പ്രചാരണം ഉണ്ടായിരുന്നു.
സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷമേ ജോഡോ യാത്രയില്‍ പങ്കെടുക്കൂവെന്ന് കഴിഞ്ഞയാഴ്ച അഖിലേഷ് വ്യക്തമാക്കുകയും ചെയ്തിരുന്നു. മൊറാദാബാദ് സീറ്റിനായുള്ള തങ്ങളുടെ ആവശ്യം കോണ്‍ഗ്രസ് ഉപേക്ഷിച്ച് പകരം സമാജ് വാദി പാര്‍ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്ന സീതാപൂര്‍, ശ്രാവസ്തി, വരാണസി എന്നിവ ആവശ്യപ്പെട്ടതോടെയാണ് ചര്‍ചകള്‍ മുന്നോട്ട് നീങ്ങിയത്.
80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് 17-19 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് സൂചന. 28 സീറ്റുകളുടെ പട്ടികയാണ് കോണ്‍ഗ്രസ് സമര്‍പ്പിച്ചിരുന്നത്. 31 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ എസ് പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇരുപാര്‍ടികളുടെയും സംസ്ഥാന നേതാക്കള്‍ ഒരുമിച്ച് വാര്‍ത്താ സമ്മേളനം വിളിച്ച് ധാരണ പ്രഖ്യാപിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വരാണസി. പുതിയ ധാരണപ്രകാരം കോണ്‍ഗ്രസ് അമേത്തി, റായ്ബറേലി, പ്രയാഗ് രാജ്, വരാണസി, മഹാരാജ് ഗഞ്ച്, ദിയോറിയ, ബാന്‍സ്ഗാവോണ്‍, സീതാപൂര്‍, അംറോഹ, ബുലന്ദ്ഷഹര്‍, ഗാസിയാബാദ്, കാണ്‍പൂര്‍, ഝാന്‍സി, ഫത്തേപൂര്‍ സിക്രി, ഷഹ്‌റാന്‍പൂര്‍, മഥുര സീറ്റുകളില്‍ മത്സരിക്കുമെന്നാണ് അറിയുന്നത്.
സഖ്യനീക്കം യാഥാര്‍ഥ്യമായാല്‍ തുടരെയുള്ള തിരിച്ചടികളില്‍ പ്രതിസന്ധിയിലുള്ള ഇന്‍ഡ്യ സഖ്യത്തിന് വലിയ ആശ്വാസമാകും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും പഞ്ചാബില്‍ എ എ പിയും തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് സഖ്യത്തില്‍ വിള്ളല്‍ ഉണ്ടാക്കിയിരുന്നു.
Keywords: Priyanka Gandhi, Akhilesh Yadav Break Deadlock, Seal SP-Congress Alliance For 2024 In UP, UP, News, Akhilesh Yadav, Controversy, Politics, Priyanka Gandhi, Phone Call, Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.