Malti Marie | മകള്‍ മാല്‍തി ഐസ്‌ക്രീം നുണയുന്ന മനോഹരമായ ചിത്രം പങ്കുവച്ച് നടി പ്രിയങ്ക ചോപ്ര

 


മുംബൈ: (KVARTHA) മകള്‍ മാല്‍തി മേരി ചോപ്രയുടെ ഐസ്‌ക്രീം നുണയുന്ന മനോഹരമായ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് നടി പ്രിയങ്ക ചോപ്ര. മകളുടെ അപൂര്‍വം ഫോടോകള്‍ മാത്രമാണ് താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളത്. സഹോദരന്‍ സിദ്ധാര്‍ഥ് ചോപ്രയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് പ്രിയങ്ക മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം നാട്ടിലെത്തിയത്.

തെന്നിന്‍ഡ്യന്‍ താരം നീലം ഉപാധ്യയെയാണ് സിദ്ധാര്‍ഥ് വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വിവാഹത്തിന് മുന്നോടിയായുള്ള റോക്ക ചടങ്ങുകള്‍ നടന്നത്. പ്രിയങ്കയും കുടുംബവും ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രം നീലം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് മകള്‍ മാല്‍തിയുടെ ഐസ് ക്രീം നുണയുന്ന മനോഹര ചിത്രം പ്രിയങ്കയും പോസ്റ്റ് ചെയ്യുന്നത്.

Malti Marie | മകള്‍ മാല്‍തി ഐസ്‌ക്രീം നുണയുന്ന മനോഹരമായ ചിത്രം പങ്കുവച്ച് നടി പ്രിയങ്ക ചോപ്ര
 
ചോക്ളേറ്റ് ഐസ്‌ക്രീം താഴെപ്പോകാതെ വളരെ സൂക്ഷ്മതയോടെയാണ് മാല്‍തി കഴിക്കുന്നത്. പോണി ഹെയര്‍സ്റ്റൈലിനും പിങ്ക് ഫ്ളോറല്‍ ഔട്ഫിറ്റിനുമൊപ്പം വൈറ്റ് ആന്‍ഡ് ബ്ലാക് ഫാന്‍സി സണ്‍ഗ്ലാസ് കൂടി ധരിച്ച് അടിപൊളി ലുകിലുള്ള ഫോടോയാണ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

Keywords: Priyanka Chopra shares glimpses of her little Malti Marie enjoying a chocolate ice cream with attitude, Mumbai, News, Bollywood, Actress, Marriage Functions, Priyanka Chopra, Social Media, Daughter, National News.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia