Priyanka Chopra | പ്രിയപ്പെട്ടവന് ഹൃദയസ്പര്‍ശിയായ ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രിയങ്ക ചോപ്ര; നിക്കുമൊന്നിച്ചുള്ള വിവാഹം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് താരം

 


മുംബൈ: പ്രിയപ്പെട്ടവന് ഹൃദയസ്പര്‍ശിയായ ജന്മദിനാശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. നിക്കുമൊന്നിച്ചുള്ള വിവാഹം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നാണ് താരം സമൂഹ മാധ്യമത്തില്‍ കുറിച്ചത്. സെപ്റ്റംബര്‍ 16 ന് ആയിരുന്നു നിക് ജോനാസിന്റെ 31-ാം പിറന്നാള്‍. 

'നിങ്ങളെ ആഘോഷിക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. അസാധ്യമായ വഴികളിലൂടെ സഞ്ചരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. എന്നെ സ്‌നേഹിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു. നിങ്ങളുടെ എല്ലാ സ്വപ്‌നവും സാക്ഷാത്കരിക്കപ്പെടുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു... ജന്മദിനാശംസകള്‍'- എന്ന് പ്രിയങ്ക കുറിച്ചു.

Priyanka Chopra | പ്രിയപ്പെട്ടവന് ഹൃദയസ്പര്‍ശിയായ ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രിയങ്ക ചോപ്ര; നിക്കുമൊന്നിച്ചുള്ള വിവാഹം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് താരം

നടി പ്രിയങ്ക ചോപ്രയുടേയും ഹോളിവുഡ് ഗായകന്‍ നിക് ജോനാസിന്റേയും വിവാഹം ഏറ്റവും കൂടുതല്‍ ചര്‍ചയായ താരവിവാഹമായിരുന്നു. ഇരുവരുടേയും പ്രായമായിരുന്നു വിമര്‍ശനത്തിന് ഇടയാക്കിയത്. 2018 ഡിസംബര്‍ ഒന്നിനായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാല്‍ ഈ ബന്ധത്തിന് അധികം ആയുസ് ഉണ്ടാകില്ലെന്ന് പലരും പ്രവചിച്ചു. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് മകള്‍ മാള്‍ടി മേരിക്കൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് താരങ്ങള്‍.

Keywords:  Priyanka Chopra calls her marriage the 'greatest joy' of her life, Mumbai, News, Priyanka Chopra, Greatest Joy, Bolly Wood Actress, Social Media, Birthday Wishes, Daughter, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia