Priyanka Chopra | 'ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ഗര്‍ഭിണിയാകാന്‍ തനിക്ക് കഴിയില്ലായിരുന്നു, അതിനാലാണ് വാടക ഗര്‍ഭധാരണത്തിന് തീരുമാനിച്ചത്, അവളെ തിരിച്ച് കിട്ടുമെന്ന് പോലും കരുതിയില്ല'; മകളെ കുറിച്ച് മനസ് തുറന്ന് പ്രിയങ്ക ചോപ്ര

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



മുംബൈ: (www.kvartha.com) ബ്രിടീഷ് വോഗിന്റെ കവറില്‍ ഇടംനേടിയ പ്രിയങ്ക ചോപ്ര അടുത്തിടെ മാസികയ്ക്കായി ഒരു ഫോടോഷൂടും ചെയ്തിരുന്നു. ആദ്യമായാണ് മകള്‍ക്കൊപ്പം ഒരു മാഗസിനു വേണ്ടി താരത്തിന്റെ ഫോടോഷൂട്. ബ്രിടീഷ് വോഗിന് നല്‍കിയ അഭിമുഖത്തില്‍ മകള്‍ മാല്‍തിയെ കുറിച്ച് ആദ്യമായി മനസു തുറക്കുകയും ചെയ്യുന്നുണ്ട് പ്രിയങ്ക ചോപ്ര.
Aster mims 04/11/2022

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. ഇരുവരുടേയും അമ്മമാരുടെ പേരില്‍ നിന്നാണ് മകള്‍ക്ക് മാല്‍തി മേരി എന്ന പേര് നല്‍കിയത്. ആദ്യമായാണ് പ്രിയങ്ക വാടക ഗര്‍ഭധാരണത്തെ കുറിച്ചും മകളെ കുറിച്ചുമെല്ലാം മനസു തുറക്കുന്നത്.

മാസം തികയാതെ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തോളം NICU വില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. കുഞ്ഞ് ജനിച്ചതും തുടര്‍ന്നുണ്ടായ സംഭവങ്ങളും തന്നേയും ഭര്‍ത്താവ് നിക്കിനേയും എങ്ങനെയൊക്കെ ബാധിച്ചുവെന്നും മകളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നുപോലും ആശങ്കപ്പെട്ടിരുന്നതായി പ്രിയങ്ക പറയുന്നു. 

വാടക ഗര്‍ഭപാത്രത്തിലൂടെയാണ് പ്രിയങ്കയ്ക്കും ഭര്‍ത്താവ് നിക്ക് ജോനാസിനും പെണ്‍കുഞ്ഞ് ജനിച്ചത്. മാല്‍തി മേരി ചോപ്ര ജോനാസ് എന്നാണ് ഇരുവരും കുഞ്ഞിന് പേരിട്ടത്. മാസം തികയാതെയാണ് മകള്‍ ജനിച്ചത്. അവള്‍ ജനിക്കുമ്പോള്‍ താനും നിക്കും ഓപറേഷന്‍ തിയേറ്ററില്‍ ഉണ്ടായിരുന്നു. തീരെ ചെറുതായിരുന്നു അവള്‍. തന്റെ കയ്യിനേക്കാള്‍ ചെറുത്. മകളെ ആദ്യമായി കണ്ടതിനെ കുറിച്ച് പ്രിയങ്ക പറയുന്നു.

ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ തനിക്ക് കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു കുഞ്ഞിനെ കിട്ടാന്‍ വാടക ഗര്‍ഭധാരണമായിരുന്നു വഴി. ആ വഴി തിരഞ്ഞെടുക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു എന്നതില്‍ താന്‍ ഭാഗ്യവതിയാണെന്ന് താരം പറയുന്നു.

Priyanka Chopra | 'ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ഗര്‍ഭിണിയാകാന്‍ തനിക്ക് കഴിയില്ലായിരുന്നു, അതിനാലാണ് വാടക ഗര്‍ഭധാരണത്തിന് തീരുമാനിച്ചത്, അവളെ തിരിച്ച് കിട്ടുമെന്ന് പോലും കരുതിയില്ല'; മകളെ കുറിച്ച് മനസ് തുറന്ന് പ്രിയങ്ക ചോപ്ര


മകളെ ഇന്‍ട്യൂബ് ചെയ്യാന്‍ ആവശ്യമായത് എന്തൊക്കെയാണെന്ന് ആ കുഞ്ഞ് ശരീരത്തില്‍ അവര്‍ എങ്ങനെ കണ്ടെത്തി എന്ന് എനിക്കറിയില്ല. അവളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നു പോലും എനിക്കറിയില്ലായിരുന്നു. ഞാനും നിക്കും അവിടെ തന്നെയുണ്ടായിരുന്നു. ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ മകളെ പരിപാലിച്ച നഴ്‌സുമാരെ ഞാന്‍ കണ്ടു. യഥാര്‍ത്ഥത്തില്‍ അവര്‍ ദൈവത്തിന്റെ പ്രതിരൂപങ്ങളാണ്. ദൈവത്തിന്റെ ജോലിയാണ് അവര്‍ ചെയ്യുന്നത്. 
 
വാടക ഗര്‍ഭധാരണത്തിന് തയ്യാറായത് വളരെ നല്ല സ്ത്രീയായിരുന്നു. ദയയും സ്‌നേഹവും തമാശയും പറയുന്ന സ്ത്രീ. ആറ് മാസം ഞങ്ങളുടെ അമൂല്യമായ നിധിയെ അവര്‍ എല്ലാ രീതിയിലും സംരക്ഷിച്ചു. ഗര്‍ഭധാരണത്തിന് തയ്യാറായ സ്ത്രീയെ കുറിച്ച് പ്രിയങ്ക ഓര്‍ക്കുന്നു.

Keywords:  News,National,Mumbai,Entertainment,Bollywood,Actress,Daughter,Latest-News,Lifestyle & Fashion, Priyanka Chopra And Malti Marie Pose For Vogue. Trolls 'Don't Know What I've Been Through,' She Says
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia