തോക്ക് ചൂണ്ടി ബലാത്സംഗശ്രമം: സ്വകാര്യ സര്‍വ്വകലാശാല ചെയര്‍മാന്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തോക്ക് ചൂണ്ടി ബലാത്സംഗശ്രമം: സ്വകാര്യ സര്‍വ്വകലാശാല ചെയര്‍മാന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : 28കാരിയായ യുവതിയെ തോക്ക് ചൂണ്ടി ബലാത്സംഗത്തിന് ശ്രമിച്ച സ്വകാര്യ സര്‍വ്വകലാശാല തലവനെ ന്യൂഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

മധ്യഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ മുറില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. വെങ്കിടേശ്വര ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ സുധീര്‍ഗിരി(40)ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ബലാത്സംഗശ്രമത്തിനും ബലം പ്രയോഗിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതിനും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതിനും ആയുധനിയമപ്രകാരവുമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പീഡനത്തിന് ഒത്താശ ചെയ്ത ചെയര്‍മാന്റെ ഡ്രൈവര്‍ അഷീഷ് കുമാറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.

ഗാസിയാബാദില്‍ താമസിക്കുന്ന കരസേന ഓഫീസറുടെ ഭാര്യയാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ ബലാത്സംഗ ശ്രമത്തിന് ഇരയായത്. യുവതി വെങ്കിടേശ്വര ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ നഗരത്തിലെ ഓഫീസ് ജീവനക്കാരിയാണ്. അടിക്കടി സ്ഥലം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന യുവതിക്ക് സ്ഥിരമായി ഒരു ഓഫീസില്‍ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ചെയര്‍മാന്‍ സുധീര്‍ഗിരി യുവതിയെ മുറിയിലെത്തിച്ചത്. ഡ്രൈവര്‍ അഷീഷ് അവരുടെ വീട്ടില്‍ ചെന്ന് ചെയര്‍മാന്റെ കാറിലാണ് ഹോട്ടലിലെത്തിച്ചത്.

മുറിയില്‍ സ്വീകരിച്ചിരുത്തിയ യുവതിയോട് ചെയര്‍മാന്‍ അപമര്യാദയായി പെരുമാറിയതോടെ രംഗം വഷളായതായും തന്നെ അയാള്‍ തല്ലിയതായും ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും യുവതി പോലീസിനോട് പറഞ്ഞു.

സുധീര്‍ഗിരിയുടെ പിടിയില്‍ നിന്ന് കുതറിമാറി നിലവിളിച്ച് വാതില്‍ തുറന്ന് രക്ഷപ്പെട്ട് ഹോട്ടല്‍ ജീവനക്കാരോട് സംഭവം വിവരിച്ചു. ഹോട്ടല്‍ ജീവനക്കാര്‍ ഉടന്‍ പോലീസിലറിയിച്ച് സുധീര്‍ഗിരിയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് യുവതിയുടെയും ഹോട്ടല്‍ ജീവനക്കാരുടെയും മൊഴിയെടുത്തു. യുവതിയെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി.

Keywords:  New Delhi, Molestation attempt, Woman, Arrest, National 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia