ഫീസ് നല്‍കിയില്ലെന്ന് പറഞ്ഞ് 12 വയസുകാരനെ സ്വകാര്യ ട്യൂഷന് അധ്യാപകന് അടിച്ചുകൊന്നതായി പൊലീസ് ; പ്രതി അറസ്റ്റില്‍
Sep 5, 2021, 18:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആഗ്ര: (www.kvartha.com 05.09.2021) ഫീസ് നല്‍കിയില്ലെന്ന് പറഞ്ഞ് 12 വയസുകാരനെ സ്വകാര്യ ട്യൂഷന് അധ്യാപകന് അടിച്ചുകൊന്നതായി പൊലീസ്. ഉത്തര്‍പ്രദേശിലെ മഥുരയിലെ റദോയി ഗ്രാമത്തില്‍ ബല്‍ദിയോ പൊലീസ് സ്റ്റേഷന് പരിധിയില്‍ വ്യാഴാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 12 വയസുള്ള ശിവം എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അധ്യാപകനായ ഗൗത(26)മിനെ അറസ്റ്റ് ചെയ്തതായും കൊലക്കുറ്റം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍കെതിരേ കേസെടുത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട വിദ്യാര്‍ഥി കഴിഞ്ഞ നാല് മാസമായി ഗൗതമിന്റെ അടുത്താണ് ട്യൂഷന് പോയിരുന്നത്. ഒരുമാസം 250 രൂപയായിരുന്നു ട്യൂഷന് ഫീസ്. എല്ലാമാസവും 25-ാം തീയതിയാണ് വിദ്യാര്‍ഥി ഫീസ് അടച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞമാസം അസുഖമായതിനാല്‍ ക്ലാസില്‍ പോകാനും കൃത്യസമയത്ത് ഫീസ് അടയ്ക്കാനും കുട്ടിക്ക് കഴിഞ്ഞില്ല. ഓഗസ്റ്റ് 29-ാം തീയതി ഇക്കാര്യത്തെച്ചൊല്ലി ഗൗതം വിദ്യാര്‍ഥിയെ വഴക്കുപറഞ്ഞു. തുടര്‍ന്ന് വടി കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
അധ്യാപകന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വീട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിയെ പിന്നീട് സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് ആദ്യം മടിച്ചുവെന്ന് കുട്ടിയുടെ പിതാവ് സഞ്ജയ് ആരോപിച്ചു.
Keywords: Private tutor booked for murder as 12-year-old dies after being assault, Agra, News, Arrested, Killed, Police, Student, Dead, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
