Maternity Leave | സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾ പ്രസവാവധി 9 മാസമായി ഉയർത്തുന്നത് പരിഗണിക്കണമെന്ന് നീതി ആയോഗ് അംഗം

 


ന്യൂഡെൽഹി: (www.kvartha.com) വനിതാ ജീവനക്കാരുടെ പ്രസവാവധി ആറ് മാസത്തിൽ നിന്ന് ഒമ്പത് മാസമാക്കി ഉയർത്തുന്നത് സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾ പരിഗണിക്കണമെന്ന് നീതി ആയോഗ് അംഗം വികെ പോൾ. മെറ്റേണിറ്റി ബെനഫിറ്റ് (ഭേദഗതി) ബിൽ - 2016 പാർലമെന്റിൽ 2017ൽ പാസാക്കിയിരുന്നു. ഇത് പ്രകാരം 12 ആഴ്ച ശമ്പളത്തോടെയുള്ള പ്രസവാവധി 26 ആഴ്ചയായി ഉയർത്തി.

Maternity Leave | സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾ പ്രസവാവധി 9 മാസമായി ഉയർത്തുന്നത് പരിഗണിക്കണമെന്ന് നീതി ആയോഗ് അംഗം

'പ്രസവാവധി നിലവിലെ ആറ് മാസത്തിൽ നിന്ന് ഒമ്പത് മാസമായി ഉയർത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾ ഒരുമിച്ച് ഇരിക്കേണ്ടതുണ്ട്', പോളിനെ ഉദ്ധരിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (FICCI) വനിതാ സംഘടനയായ എഫ് എൽ ഒ (FLO) പ്രസ്താവനയിൽ പറഞ്ഞു.

കുട്ടികളുടെ സമഗ്രമായ പരിചരണത്തിന് സ്വകാര്യമേഖല നീതി ആയോഗിനെ സഹായിക്കണമെന്ന് പോൾ പ്രസ്താവനയിൽ പറഞ്ഞു. ഭാവിയിൽ പരിചരണത്തിനായി ദശലക്ഷക്കണക്കിന് ജീവനക്കാർ ആവശ്യമായി വരുമെന്നും അതിനാൽ ചിട്ടയായ പരിശീലന സംവിധാനം വികസിപ്പിക്കേണ്ടതുണ്ടെന്നും പോൾ കൂട്ടിച്ചേർത്തു.

Keywords: News, National, New Delhi, Maternity Leave,   Private, public sectors should consider increasing maternity leave to nine months, says NITI Aayog member.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia