ന്യൂഡല്‍ഹി: ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്ത്. ബി ജെ പി പാര്‍ലമെന്ററി മര്യാദ ലംഘിക്കുകയാണെന്ന് മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി. പതിമൂന്ന് ദിവസം തുടര്‍ച്ചയായി പാര്‍ലമെന്റ് നടപടികള്‍ സ്തംഭിക്കാന്‍ ഇടയായതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പാര്‍ലമെന്റ് ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയാണ്. എന്നാല്‍ പാര്‍ലമെന്റിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് ശരിയല്ല. ഇത്തരം നടപടികള്‍ തുടരുന്നത് പാര്‍ലമെന്റിനോടുള്ള അവഹേളനമാണ്. സി എ ജി, പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ മാനിക്കുന്നു. കല്‍ക്കരി വിവാദം സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ടിനെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
SUMMARY: After a washed out monsoon session of Parliament, Prime Minister Manmohan Singh slammed the BJP today accusing it of "negating democracy" by not allowing either House to function over the coal block allocation issue.
key words: Arun Jaitley, CAG report, Coal-gate, coalgate, Comptroller and Auditor General, Hamid Ansari, Manmohan Singh, Monsoon Session, Parliament, Prime Minister, Public Accounts Committee, Sushma Swaraj
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.