Milk | മതപരമായ ആചാരത്തിനായി പിഞ്ചുകുഞ്ഞിന്റെ ദേഹത്ത് തിളച്ചുമറിയുന്ന പാല്‍ പത തേച്ചു; പൊള്ളിയതായി പരാതി
Jun 28, 2023, 18:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്‌നൗ: (www.kvartha.com) ആചാരങ്ങള്‍ അതിര് കടക്കുമ്പോള്‍ ഒന്നുമറിയാത്ത പിഞ്ചുകുട്ടികളും അതിന് ബലിയാടാവേണ്ടി വരുന്നുവെന്ന് സ്ഥിരീകരിക്കുന്ന വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വരുന്നത്. ആചാരത്തിനായി പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരതയാണ് കാണിച്ചിരിക്കുന്നത്.
മതപരമായ ആചാരത്തിന്റെ പേരില്‍ കൊച്ചുകുട്ടിയുടെ ദേഹത്ത് ചൂടുപാല്‍ നുര തേച്ച് പൊള്ളിച്ചതായി പരാതി. ബല്ലിയയിലെ ശ്രാവണ്‍പൂര്‍ എന്ന ഗ്രാമത്തിലാണ് ഈ ചടങ്ങ് നടന്നത്. കുഞ്ഞിന്റെ മുഖത്തും ശരീരത്തിലും തിളച്ചുമറിയുന്ന പാല്‍നുര പുരട്ടുന്ന പൂജാരിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
വൈറലായ വീഡിയോയില്‍, വാരണാസിയില്‍ നിന്നുള്ള പൂജാരി ഒരു പാത്രത്തില്‍ നിന്ന് ചൂട് പാല്‍നുര കുഞ്ഞിന്റെ മുഖത്തും നെഞ്ചിലും പുരട്ടുന്നത് കാണാം. കുഞ്ഞ് വേദന കൊണ്ട് കരയുന്നതും ആയിരക്കണക്കിന് ആളുകള്‍ അവരെ നോക്കി പ്രാര്‍ഥിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.
യാദവ സമുദായത്തില്‍ ഇതൊരു സാധാരണ ആചാരമാണെന്ന് ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്യുന്നു.
मासूम बच्चे को गर्म दूध से नहलाया
— Kavish Aziz (@azizkavish) June 27, 2023
बलिया के श्रवणपुर में काशी दास बाबा पूजन के दौरान वाराणसी के पंडित अनिल भगत ने बच्चे को गर्म दूध से नहला दिया। बच्चा तड़पता रहा पंडित जी नहलाते रहे...https://t.co/XAsTEmK8m2
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

