LPG cylinder | വാണിജ്യ സിലിന്‍ഡറിന് വില കുറച്ചു; 19 കിലോഗ്രാമിന് കുറഞ്ഞത് 39.50 രൂപ

 


ന്യൂഡെല്‍ഹി: (KVARTHA) വാണിജ്യ സിലിന്‍ഡറിന് വില കുറച്ച് ഓയില്‍ കംപനികള്‍. 19 കിലോഗ്രാം വാണിജ്യ എല്‍ പി ജി ഗ്യാസ് സിലിന്‍ഡറുകളുടെ വില 39.50 രൂപയാണ് കുറച്ചത്. പുതിയ നിരക്ക് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍. ഇതോടെ ഡെല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍ പി ജി സിലിന്‍ഡറിന്റെ ചില്ലറ വില്‍പന വില 1757.50 രൂപയാകും.

LPG cylinder | വാണിജ്യ സിലിന്‍ഡറിന് വില കുറച്ചു; 19 കിലോഗ്രാമിന് കുറഞ്ഞത് 39.50 രൂപ

അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡറുകളുടെ വിലയില്‍ മാറ്റമില്ല. ഡെല്‍ഹിയില്‍ ഗാര്‍ഹിക എല്‍ പി ജി സിലിന്‍ഡറിന് 820 രൂപയാണ് വില. വാണിജ്യ, ഗാര്‍ഹിക എല്‍ പി ജി സിലിന്‍ഡറുകളുടെ വില പുനരവലോകനം സാധാരണയായി ഓരോ മാസത്തിന്റെയും ആദ്യ ദിവസങ്ങളിലാണ് നടക്കാറ്. ഇത്തവണ മാസം അവസാനമാണ് നടന്നത്.

Keywords:  Prices of commercial LPG cylinders reduced by ₹39.5, New Delhi, News, Commercial LPG Cylinder, Price, Decrease, Meeting, Oil Corporation, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia