Domestic Flight Fares | ആഭ്യന്തര യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത: വിമാന നിരക്കില്‍ 50 ശതമാനത്തോളം കുറവ്! പുതിയ നിരക്കുകള്‍ ഇങ്ങനെ
Sep 6, 2022, 13:41 IST
ന്യൂഡെല്‍ഹി: (www.kvartha.com) ആഭ്യന്തര വിമാന നിരക്കിന്റെ പരിധി കേന്ദ്ര സര്‍കാര്‍ എടുത്തുകളഞ്ഞതോടെ വില കുത്തനെ ഇടിയാന്‍ തുടങ്ങി. കഴിഞ്ഞ മാസം വരെ കുതിച്ചുയര്‍ന്ന വിമാന യാത്രാ നിരക്കുകള്‍ ഇപ്പോള്‍ 50 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിമാന കംപനികളുടെ യാത്രാനിരക്ക് സര്‍കാര്‍ നിയന്ത്രണത്തിലായിരുന്നു. വിമാനത്തിന്റെ യാത്രാ ദൈര്‍ഘ്യം അനുസരിച്ച് ആഭ്യന്തര വിമാന നിരക്കുകളില്‍ മന്ത്രാലയം താഴ്ന്നതും ഉയര്‍ന്നതുമായ പരിധികള്‍ ഏര്‍പെടുത്തിയിരുന്നു.
ഓഗസ്ത് 31 മുതലാണ് ആഭ്യന്തര വിമാന നിരക്കിന്റെ പരിധി എടുത്തുകളഞ്ഞത് വര്‍ധിച്ചുവരുന്ന മത്സരം കണക്കിലെടുത്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ഒരുക്കത്തിലാണ് വിമാന കംപനികള്‍. ഇതോടെയാണ് ആകാശ എയര്‍, ഇന്‍ഡിഗോ, എയര്‍ഏഷ്യ, ഗോഫസ്റ്റ്, വിസ്താര തുടങ്ങിയ കംപനികള്‍ നിരക്ക് കുറച്ചതെന്ന് മണികണ്‍ട്രോള്‍ റിപോര്‍ട് ചെയ്തു. ഒരു മാസം മുമ്പ് ആരംഭിച്ച ആകാശ എയര്‍ എല്ലാ റൂടുകളിലെയും നിരക്ക് കുറച്ചു. കംപനി നിലവില്‍ മുംബൈ-ബെംഗ്‌ളുറു റൂടില്‍ 2,000-2,200 രൂപയ്ക്ക് വിമാന യാത്ര വാഗ്ദാനം ചെയ്യുന്നു, അതേസമയം ഈ റൂടിലെ നിരക്ക് കഴിഞ്ഞ മാസം വരെ ഒരാള്‍ക്ക് 3,948 രൂപയായിരുന്നു. അതുപോലെ, കഴിഞ്ഞ മാസം വരെ 5,008 രൂപയായിരുന്ന മുംബൈ-അഹ്മദാബാദ് നിരക്ക് ഇപ്പോള്‍ 1,400 രൂപയായി കുറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ ഇന്‍ഡിഗോയും ഗോ-ഫസ്റ്റും നിരക്കുകള്‍ കുറച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം വരെ ഡെല്‍ഹിയില്‍ നിന്ന് ലക്‌നൗവിലേക്ക് 3,500 മുതല്‍ 4,000 രൂപ വരെ ഈടാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ 1,900 മുതല്‍ 2,200 രൂപ വരെയായി കുറഞ്ഞു. ഈ റൂടിലെ ഏറ്റവും കുറഞ്ഞ നിരക്കുകള്‍ എയര്‍ ഏഷ്യയില്‍ നിന്നും ഇന്‍ഡിഗോയില്‍ നിന്നുമാണ്. അതുപോലെ, കൊച്ചി-ബെംഗ്‌ളുറു വിമാന നിരക്ക് 1,300 രൂപയില്‍ നിന്ന് 1,100 രൂപയായി കുറഞ്ഞു. മുംബൈ-ജയ്പൂര്‍ റൂടില്‍ ദിവസങ്ങള്‍ക്ക് മുമ്പ് 5000 മുതല്‍ 5500 രൂപ വരെയായിരുന്ന നിരക്ക് ഇപ്പോള്‍ 3900 രൂപയായി കുറഞ്ഞു.
വിപണിയിലെ മത്സരം വര്‍ധിച്ചതിന്റെ ഫലമായാണ് യാത്രാനിരക്കുകള്‍ കുറച്ചതെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. എല്ലാ വിമാന കംപനികളും നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നത് ഈ മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ സൂചിപ്പിക്കുന്നു. ഇത് ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും വ്യോമയാന വ്യവസായത്തെ സഹായിക്കുകയും ചെയ്യും. പല റൂടുകളിലും, ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ ആവശ്യക്കാര്‍ കുറവായിരിക്കും, അതിനാല്‍ ഓഫ് സീസണിലും നിരക്കുകള്‍ കുറവാണ്. അടുത്ത ഉത്സവ സീസണില്‍ വിമാന നിരക്ക് വീണ്ടും ഉയര്‍ന്നേക്കാം.

Keywords: Latest-News, National, Top-Headlines, Flight, Price, Rate, Airport, Central Government, Air Plane, Government of India, Price war in the sky: Airfares tumble after government lifts fare caps.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.