ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 
  മുംബൈ:  പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്ന യുപിഎ മല്‍സരാര്‍ത്ഥി പ്രണബ് മുഖര്‍ജിക്ക് ശിവസേനയുടെ പിന്തുണ. ശിവസേന വക്താവ് സഞ്ജയ് റൗത്ത് പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.  
 
 
  
  
 
  
  
  
 
  
  
  
 
  
 
   സേനാ നേതാവ് ബാല്‍ താക്കറേയും ഉദ്ദവ് താക്കറേയും ഇതുസംബന്ധിച്ച് ഉറപ്പ് പ്രണബിന് നല്‍കിയതായി സഞ്ജയ് റൗത്ത് അറിയിച്ചു. 2007ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിഭാ പാട്ടീലിനെ ശിവസേന പിന്തുണച്ചിരുന്നു. അന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയും മറ്റ് എന്‍ഡിഎ സഖ്യകക്ഷികളും പ്രതിഭാ പാട്ടീലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ബെയ്‌റോണ്‍ സിംഗ് ഷെഖാവത്തിനെയാണ് പിന്തുണച്ചത്.  
 
 
 
   ബിജെപിയും സഖ്യകക്ഷികളായ ജെഡിയുവും ശിവസേനയും മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ സംഗ്മയെ പിന്തുണയ്ക്കുമെന്നായിരുന്നു റിപോര്‍ട്ട്. ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ ശിവസേന എടുത്തിരിക്കുന്ന പ്രണബിനെ പിന്തുണയ്ക്കാനുള്ള തീരുമാനം. 
 
 
 
   Keywords:  Mumbai, National, Pranab Mukherji, Prez poll, Shivasena  
 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
