'തലമുറമാറ്റം' വേണമെന്ന് ആവശ്യം: പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള കാര്യത്തിൽ ഹൈകമാൻഡിന് മുകളിൽ മേൽ സമ്മർദം

 


ന്യൂഡെൽഹി: (www.kvartha.com 22.05.2021) പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള കാര്യത്തിൽ രാഹുല്‍ ​ഗാന്ധിക്ക് മേല്‍ സമ്മര്‍ദം. വി ഡി സതീശനെ പിന്തുണയ്ക്കുന്ന നേതാക്കൾ രാഹുൽ ഗാന്ധിയുമായി സംസാരിച്ചു. തലമുറ മാറ്റം വേണമെന്നാണ് ഇവരുടെ ആവശ്യം. ചെന്നിത്തലയ്ക്കായി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളും സമ്മര്‍​ദം ചെലുത്തുന്ന സാഹചര്യത്തില്‍ ഹൈകമാന്‍ഡ് കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്.

'തലമുറമാറ്റം' വേണമെന്ന് ആവശ്യം: പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള കാര്യത്തിൽ ഹൈകമാൻഡിന് മുകളിൽ മേൽ സമ്മർദം

ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ടി സംവിധാനങ്ങളെ ചലിപ്പിക്കാന്‍ ആവില്ലെന്നുമാണ് ഉമ്മന്‍ ചാണ്ടി വാദിക്കുന്നത്. ഘടകക്ഷികളുടെ പിന്തുണയും ചെന്നിത്തലയ്ക്കാണെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നു. പാര്‍ടി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ചെന്നിത്തലക്ക് വീണ്ടും അവസരം നല്‍കണമെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ചില ദേശീയ നേതാക്കള്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായാണ് വിവരം. ഉമ്മന്‍ ചാണ്ടിയുടേതടക്കം ഭൂരിപക്ഷ പിന്തുണ മാത്രം പരിഗണിച്ച് പ്രഖ്യാപനം നടത്തുന്നതിലാണ് ഹൈകമാന്‍ഡിന് ആശയക്കുഴപ്പം.

Keywords:  News, New Delhi, Rahul Gandhi, Ramesh Chennithala, India, National, Congress, UDF, Pressure on Rahul Gandhi to decide Leader of Opposition.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia