ഡൊണാള്‍ഡ് ട്രംപും കുടുംബവും 24ന് ഇന്ത്യയില്‍; രാജ്യം കനത്ത സുരക്ഷയില്‍; ആയുധക്കരാര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ച
Feb 23, 2020, 11:56 IST
ന്യൂഡെല്‍ഹി: (www.kvartha.com 23.02.2020) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കുടുംബവും തിങ്കളാഴ്ച ഉച്ചയോടെ ഇന്ത്യയിലെത്തുന്നു. ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജാറദ് കഷ്‌നര്‍, മന്ത്രിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരും നൂറോളം മാധ്യമപ്രവര്‍ത്തകരും ഇന്ത്യയിലേക്ക് വരുന്നുണ്ട്.
ട്രംപിന്റെ സന്ദര്‍ശനത്തിനായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 17,000 ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്പിജി, അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷാവിഭാഗമായ സീക്രട്ട് സര്‍വീസ്, എന്നിവരോടൊപ്പം ആയുധധാരികളായ ഇന്ത്യന്‍ സൈനികരും സുരക്ഷയൊരുക്കും.
അഹമ്മദാബാദ് വിമാനത്താവളം മുതല്‍ മോട്ടേര സ്റ്റേഡിയം വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും ഒന്നിച്ചുള്ള റോഡ് ഷോ നടക്കും. സ്റ്റേഡിയത്തിലെ സ്വീകരണത്തിനും കലാപരിപാടികള്‍ക്കും ശേഷം ട്രംപും കുടുംബവും ആഗ്രയിലേക്ക് പോകും.
അവിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതിഥികളെ സ്വീകരിക്കും. രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിന് ശേഷം ഡെല്‍ഹിയിലേക്ക് പോകുന്ന അമേരിക്കന്‍ പ്രസിഡന്റും കുടുംബവും മൗര്യ ഹോട്ടലില്‍ താമസിക്കും. ചൊവ്വാഴ്ച ഹൈദരാബാദിലാണ് ആയുധക്കരാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ച നടക്കുക.

Keywords: President Trump's visit to further strengthen strategic ties, says India, New Delhi, News, Politics, Family, Protection, Agra, Visit, Yogi Adityanath, Hotel, Donald-Trump, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.