Christmas Wishes | ഐക്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശമാണ് ക്രിസ്മസ് പങ്കുവെക്കുന്നത്; ക്രിസ്തു പഠിപ്പിച്ച ശ്രേഷ്ഠമായ ഉപദേശങ്ങള്‍ ഈ അവസരത്തില്‍ നമുക്ക് ഓര്‍മിക്കാം; ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
Dec 25, 2023, 13:29 IST
ന്യൂഡെല്‍ഹി: (KVARTHA) ക്രിസ്മസ് ദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുര്‍മു, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍. ഐക്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശമാണ് ക്രിസ്മസ് പങ്കുവെക്കുന്നതെന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചത്.
ക്രിസ്തു പഠിപ്പിച്ച ശ്രേഷ്ഠമായ ഉപദേശങ്ങള്‍ ഈ അവസരത്തില്‍ നമുക്ക് ഓര്‍മിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചപ്പോള്‍ ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തില്‍ അടങ്ങിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുകില്‍ കുറിച്ചു.
'എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍. സന്തോഷത്തിന്റെ ഈ ഉത്സവം സ്‌നേഹത്തിന്റേയും ഐക്യത്തിന്റേയും കാരുണ്യത്തിന്റേയും സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. ക്രിസ്തു പകര്‍ന്നുതന്ന പാഠങ്ങള്‍ ഈ അവസരത്തില്‍ ഓര്‍മിക്കാം, ഒപ്പം എല്ലാവരുടേയും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കാം', എന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു.
'എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍. ഈ ഉത്സവകാലം എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും സമാധാനവും നല്‍കട്ടെ. ഐക്യത്തിന്റേയും സഹാനുഭൂതിയുടേയും പ്രതീകമായ ക്രിസ്മസ് അതിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുതന്നെ നമുക്ക് ആഘോഷിക്കാം, ഒപ്പം സന്തോഷകരവും ആരോഗ്യപൂര്‍ണവുമായ ഒരു ലോകത്തിനുവേണ്ടി നമുക്കെല്ലാവര്‍ക്കും പ്രവര്‍ത്തിക്കാം. ക്രിസ്തു പഠിപ്പിച്ച ശ്രേഷ്ഠമായ ഉപദേശങ്ങള്‍ ഈ അവസരത്തില്‍ നമുക്ക് ഓര്‍മിക്കാം', പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.
'പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ്, കേരളീയര്‍ സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദര്‍ഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തില്‍ അടങ്ങിയിട്ടുള്ളത്. മുഴുവന്‍ കേരളീയര്‍ക്കും ക്രിസ്മസിന്റെ നന്മ നേരുന്നു', എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചു.
Keywords: President Murmu, PM Modi wish people on Christmas, New Delhi, News, Politics, President Murmu, PM Modi, Christmas, Celebration, Chief Minister, Pinarayi Vijayan, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.