SWISS-TOWER 24/07/2023

Yashwant Sinha | യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി

 


ന്യൂഡെല്‍ഹി: (www.kvartha.com) ഒടുവില്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനമായി. മുന്‍ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി. തിങ്കളാഴ്ച ചേര്‍ന്ന പ്രതിപക്ഷ പാര്‍ടികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്ന് ഗോപാല്‍കൃഷ്ണ ഗാന്ധി വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിന്‍ഹയെ പരിഗണിച്ചത്. വാജ്‌പേയി സര്‍കാരില്‍ ധനം, വിദേശകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.

Yashwant Sinha | യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി

നരേന്ദ്ര മോദി സര്‍കാര്‍ കൂടുതല്‍ നാശമുണ്ടാക്കുന്നത് തടയാന്‍ പൊതു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സ്ഥാനാര്‍ഥി നിര്‍ണയത്തിനുശേഷം കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. യശ്വന്ത് സിന്‍ഹയ്ക്ക് വോട് ചെയ്യണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ടികളോടും അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ബിജെപി തിങ്കളാഴ്ച പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരുന്നുണ്ട്. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഈ യോഗത്തില്‍ തീരുമാനിക്കുമെന്നാണ് സൂചന.

താന്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചിപ്പിച്ച് യശ്വന്ത് സിന്‍ഹ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ബിജെപി നേതാവായിരുന്ന സിന്‍ഹ 2018ലാണ് പാര്‍ടി വിട്ടത്. പിന്നീട് 2021ല്‍ തൃണമൂലില്‍ ചേര്‍ന്നു. 'തൃണമൂല്‍ കോണ്‍ഗ്രസില്‍ മമതാജി എനിക്ക് നല്‍കിയ ആദരവിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും ഞാന്‍ നന്ദിയുള്ളവനാണ്.

ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായി പാര്‍ടിയില്‍ നിന്ന് മാറിനില്‍ക്കേണ്ട സമയം സംജാതമായിരിക്കുന്നു. അതിന് അവര്‍ അനുമതി നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്' . എന്നായിരുന്നു യശ്വന്ത് സിന്‍ഹയുടെ ട്വീറ്റ്.

ഞായറാഴ്ച രാത്രി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ നടന്ന ചര്‍ചയിലാണ് സിന്‍ഹയുടെ പേര് പരിഗണിച്ചത്. മമത നേരത്തേ തന്നെ സിന്‍ഹയുടെ പേര് സൂചിപ്പിച്ചിരുന്നു. സ്ഥാനാര്‍ഥിയാവാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി ആദ്യം ശരദ് പവാറും പിന്നീട് മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയും പിന്‍മാറി. ആലോചിക്കട്ടെയെന്ന് പറഞ്ഞ ഗോപാല്‍കൃഷ്ണ ഗാന്ധിയും പിന്നീട് വിസമ്മതിക്കുകയായിരുന്നു.

Keywords: President election: Yashwant Sinha to be opposition's joint candidate, New Delhi, News, Politics, President, Twitter, BJP, Mamata Banerjee, Congress, Trending, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia