SWISS-TOWER 24/07/2023

JMM decision | രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പിന്തുണ പരസ്യമാക്കാതെ ഹേമന്ത് സോറന്റെ ജെഎംഎം; ബിജെപിയും കോണ്‍ഗ്രസും കാത്തിരിക്കുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) യുപിഎ സഖ്യത്തിന്റെ ഭാഗവും കോണ്‍ഗ്രസിനൊപ്പം ജാര്‍ഖണ്ഡ് ഭരിക്കുന്ന പാര്‍ടിയുമായ ജാര്‍ഖണ്ഡ് മുക്തി മോര്‍ചയില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്നു. പാര്‍ടിയുടെ നിലപാടിനെ കുറിച്ച് അന്തിമ ആലോചന നടത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ തിങ്കളാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷായെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കണ്ടു. ഷായുമായും ഖാര്‍ഗെയുമായും നടത്തിയ കൂടിക്കാഴ്ചയില്‍ ഹേമന്ത് സോറന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച ചെയ്തതായി പറയുന്നു.
             
JMM decision | രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പിന്തുണ പരസ്യമാക്കാതെ ഹേമന്ത് സോറന്റെ ജെഎംഎം; ബിജെപിയും കോണ്‍ഗ്രസും കാത്തിരിക്കുന്നു

ബിജെപിയും കോണ്‍ഗ്രസും ഉള്‍പെടെയുള്ള എല്ലാ ഭരണ- പ്രതിപക്ഷ പാര്‍ടികളും ജാര്‍ഖണ്ഡ് മുക്തി മോര്‍ചയുടെ (ജെഎംഎം) ഔദ്യോഗിക നിലപാടിനായി കാത്തിരിക്കുകയാണ്. എന്‍ഡിഎ സ്ഥാനാർഥി ദ്രൗപതി മുര്‍മു, ഒഡീഷയില്‍ നിന്നുള്ള ആദിവാസി വനിതയും ഗവര്‍ണറുമാണ്. പ്രതിപക്ഷ പാര്‍ടികളുടെ സംയുക്ത സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ, ജാര്‍ഖണ്ഡില്‍ നിന്നുള്ള മുൻ ലോക്സഭാ എംപിയാണ്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ജെഎംഎമും അംഗീകരിച്ചിട്ടുണ്ട്.

ജാര്‍ഖണ്ഡിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിര്‍ബന്ധങ്ങളെക്കുറിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഹേമന്ത് സോറന്‍ ധരിപ്പിച്ചു. ജാര്‍ഖണ്ഡിലെ സഖ്യസര്‍കാരിന്റെ സ്ഥിരത സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്റെ സൂചനയ്ക്കായി കാത്തിരിക്കുകയാണ്.

എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു ശനിയാഴ്ച ഹേമന്ത് സോറനുമായി ഫോണില്‍ സംസാരിക്കുകയും രാഷ്ട്രപതി സ്ഥാനത്തേക്ക് പാര്‍ടിയുടെ പിന്തുണ തേടുകയും ചെയ്തു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ശനിയാഴ്ച തന്നെ ജെഎംഎം മുതിര്‍ന്ന പാര്‍ടി നേതാക്കളുടെ യോഗവും വിളിച്ചിരുന്നു. ഈ യോഗത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തീരുമാനമെടുക്കാന്‍ ദേശീയ അധ്യക്ഷന്‍ ഷിബു സോറനെ ചുമതലപ്പെടുത്തി, അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ കാണുമെന്നും അറിയിച്ചു.

Keywords: President election: JMM leader Hemant Soren meets Amit Shah Kharge, National, Newdelhi, News, Top-Headlines, President Election, President, Minister, BJP, Congress, Jharkhand, Amit shah.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia