CGHS | 'രോഗികൾക്ക് വിലകുറഞ്ഞ ജനറിക് മരുന്നുകൾ നിർദേശിക്കണം, ഇല്ലെങ്കിൽ നടപടി നേരിടുക', കേന്ദ്ര സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്ക് മുന്നറിയിപ്പ്

 


ന്യൂഡെൽഹി: (www.kvartha.com) വിലകൂടിയ മരുന്നുകൾ സാധാരണ പാവപ്പെട്ട രോഗികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ഇപ്പോൾ ഇത്തരം സാധാരണ രോഗികൾക്ക് വലിയ ആശ്വാസവുമായി കേന്ദ്ര സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ആശുപത്രികളിലെ ഡോക്ടർമാർ രോഗികൾക്ക് ജനറിക് മരുന്നുകൾ മാത്രമേ നൽകാവൂവെന്നും ഈ ഉത്തരവ് പാലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു.

CGHS | 'രോഗികൾക്ക് വിലകുറഞ്ഞ ജനറിക് മരുന്നുകൾ നിർദേശിക്കണം, ഇല്ലെങ്കിൽ നടപടി നേരിടുക', കേന്ദ്ര സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്ക് മുന്നറിയിപ്പ്

കേന്ദ്ര സർക്കാർ ആശുപത്രികൾ, കേന്ദ്ര സർക്കാർ ആരോഗ്യ പദ്ധതി (സിജിഎച്ച്എസ്) വെൽനസ് സെന്ററുകൾ, പോളിക്ലിനിക്കുകൾ എന്നിവിടങ്ങളിലെ ഡോക്ടർമാർ ഇവിടെയെത്തുന്ന രോഗികൾക്ക് ജനറിക് മരുന്നുകൾ മാത്രമേ നൽകാവൂ എന്നാണ് നിർദേശം നൽകിയിട്ടുള്ളത്. നേരത്തെ ഇതുസംബന്ധിച്ച് നിർദേശം നൽകിയിരുന്നെങ്കിലും ബ്രാൻഡഡ് മരുന്നുകൾ മാത്രമാണ് ഇപ്പോഴും ഡോക്ടർമാർ നൽകുന്നതെന്ന് നിരീക്ഷിച്ചാണ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചത്.

ജനറൽ ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് ഡോ. അതുൽ ഗോയലാണ് മെയ് 12 ന് ഉത്തരവിറക്കിയത്.
കൂടാതെ ആശുപത്രി പരിസരങ്ങളിലേക്കുള്ള മെഡിക്കൽ റെപ്രസെന്റേറ്റീവുകളുടെ സന്ദർശനം പൂർണമായും വെട്ടിക്കുറച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും ഉത്തരവിൽ ആവശ്യപ്പെട്ടു.

എന്താണ് ജനറിക് മരുന്നുകൾ

മരുന്നിന്റെ രാസനാമമാണ് ജനറിക് എന്നത്. ഉദാഹരണത്തിന്, പാരസെറ്റമോള്‍ എന്നത് രാസപദാര്‍ഥമാണ്. അതുതന്നെയാണ് ജനറിക് മരുന്നും. എന്നാല്‍ പല പേരിലും ഇതിന്റെ ബ്രാന്‍ഡഡ് മരുന്നുകള്‍ (ഉദാ: ക്രോസിന്‍) ഇറങ്ങുന്നുണ്ട്. ബ്രാന്‍ഡഡ് ജനറിക് മരുന്ന് വാങ്ങുമ്പോള്‍ മൂന്നിലൊന്ന് മാത്രമാണ് വില വരിക.

Keywords: News, National, News Delhi, Health, Generic Medicines, Doctors, Central Goverment, Hospital, Prescribe generic medicines or face action: Centre tells doctors at central govt hospitals.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia