ഒബാമയുടെ താജ് സന്ദര്‍ശനം: റോഡു കഴുകാന്‍ 600 തൊഴിലാളികള്‍, കൂലി 300 രൂപ

 


ആഗ്ര: (www.kvartha.com 24.01.2015) റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു.
ഞായറാഴ്ച ഇന്ത്യയിലെത്തുന്ന ഒബാമ ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹലും സന്ദര്‍ശിക്കുന്നുണ്ട്. ഇതിനു മുന്നോടിയായി ആഗ്രയിലേക്കുള്ള  റോഡുകള്‍ കഴുകി വൃത്തിയാക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചു.

പകലെന്നോ രാത്രിയെന്നോ ഇല്ലാതെ 600 തൊഴിലാളികളാണ്  300 രൂപ ദിവസക്കൂലിക്ക് റോഡ് വൃത്തിയാക്കുന്ന ജോലിയിലേര്‍പെട്ടിട്ടുള്ളത്. ചൊവ്വാഴ്ചയാണ് ഒബാമ ആഗ്ര സന്ദര്‍ശിക്കുന്നത്. റോഡുകള്‍ വൃത്തിയാക്കുന്ന ജോലി മാത്രമല്ല തെരുവില്‍ അലഞ്ഞു നടക്കുന്ന നായ്ക്കളെയും കന്നുകാലികളേയും പിടിച്ച് ഒഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി കെട്ടിയിടുന്ന ജോലികളും ഇവര്‍ ചെയ്യുന്നു. മാത്രമല്ല വൃത്തിഹീനമായിരിക്കുന്ന യമുന നദി ശുചിയാക്കുന്ന ജോലികളും ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ യമുനയില്‍ നിന്ന് രണ്ട് ടണ്‍ മാലിന്യങ്ങളാണ്  നീക്കം ചെയ്തത്. കൂടാതെ നിരത്തുകള്‍ക്ക് ഇരുവശവും പുല്‍ത്തകിടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്.

ഒബാമയുടെ താജ് സന്ദര്‍ശനം: റോഡു കഴുകാന്‍ 600 തൊഴിലാളികള്‍, കൂലി 300 രൂപഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഭീകരാക്രമണ ഭീക്ഷണിയുള്ളതിനാല്‍ ഡെല്‍ഹിയിലും താജ്മഹലിനു സമീപത്തും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

മൂവായിരം പോലീസുകാരെയാണ് സുരക്ഷയ്ക്കായി ആഗ്രയില്‍ നിയോഗിച്ചിരിക്കുന്നത്. യമുനാനദിയില്‍ ബോട്ടിലും പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഒബാമയുടെ  സന്ദര്‍ശനത്തെ തുടര്‍ന്ന്  വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കില്ല.

അതിനിടെ കഴിഞ്ഞദിവസം ഒരു അമേരിക്കന്‍ വാരികയില്‍ നല്‍കിയ അഭിമുഖത്തില്‍ ഒബാമ
പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീവ്രവാദം അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാനെതിരെ ശക്തമായ നടപടികളെടുക്കുമെന്നും ഒബാമ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയുമായി മികച്ച ബന്ധമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും ഒബാമ വ്യക്തമാക്കിയിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Agra, Barack Obama, Visit, Republic Day, Taj Mahal, Police, Protection, Warning, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia