പ്രീതി സിന്റ ഐ പി എല്‍ ഓഹരികള്‍ വില്‍ക്കുന്നു; വാഡിയയ്ക്ക് അധോലോക നായകന്റെ ഭീഷണി
Jun 18, 2014, 15:30 IST
മുംബൈ: (www.kvartha.com 18.06.2014) മുന്‍ കാമുകന്‍ നെസ്‌വാഡിയക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ബോളിവുഡ് താരവും ഐ.പി.എല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹഉടമയുമായ പ്രീതി സിന്റ ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്.
ദ ടെലഗ്രാഫ് എന്ന പത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഓഹരികള്‍ വിറ്റ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കാനാണ് പ്രീതിയുടെ പദ്ധതിയെന്നും പത്രം റിപോര്‍ട്ട് ചെയ്യുന്നു.
ഇക്കഴിഞ്ഞ മെയ് 30 ന് വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെ മുന്‍ കാമുകന്‍ നെസ് വാഡിയ മാനഭംഗപ്പെടുത്തിയെന്നാണ് പ്രീതിയുടെ പരാതിയില്‍ പറയുന്നത്.
പരാതിയില്‍ ടീമിലെ പ്രമുഖരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. ഇതിനിടയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇരുവിഭാഗവും ശ്രമിക്കുന്നുണ്ട്. പ്രീതിയെ കൊണ്ട് പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും റിപോര്‍ട്ടുണ്ട്.
അതിനിടയാണ് പ്രീതി തന്റെ ഓഹരി വില്‍ക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. ലോസാഞ്ജലസില്‍ സ്വന്തമായി വസ്തുവും വീടുമുള്ള പ്രീതി അടുത്ത കാലത്തായി കൂടുതല്‍ സമയവും അമേരിക്കയിലാണ് ചെലവഴിക്കുന്നത്. ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് വേണ്ടി മാത്രമാണ് പ്രീതി ഇന്ത്യയിലെത്തുന്നതെന്നും പത്രം റിപോര്‍ട്ട് ചെയ്യുന്നു.
പഞ്ചാബ് ടീമില്‍ പ്രീതിക്കും നെസ്‌വാഡിയയ്ക്കുമായി 23 ശതമാനം ഓഹരി വീതമാണുള്ളത്. ഡാബര്‍ ഉടമ മോഹിത് ബര്‍മന്‍ 46 ശതമാനം ഓഹരിയും അപീജയ് സുരേന്ദ്ര ഗ്രൂപ്പിന്റെ കരണ്‍ പോളിനും ഡെല്‍ഹിയിലെ റൂട്ട് ഇന്‍വെസ്റ്റ്‌മെന്റിനും എട്ട് ശതമാനം ഓഹരികളുമാണുള്ളത്.
അതേസമയം തനിക്കും കുടുംബത്തിനും അധോലോക നായകന്‍ രവി പൂജാരിയുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നെസ്‌വാഡിയ മുംബൈ പോലീസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണിലൂടെ വിളിച്ച് ഭീഷണി മുഴക്കിയെന്നാണ് വാഡിയയുടെ സെക്രട്ടറി നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം വാഡിയയുടെ ഫോണിലേക്കാണോ സെക്രട്ടറിയുടെ ഫോണിലേക്കാണോ അതോ വാഡിയ കുടുംബത്തിലെ മറ്റാരുടെയെങ്കിലും ഫോണിലാണോ ഭീഷണി സന്ദേശം വന്നതെന്ന് വ്യക്തമാക്കാന്‍ മുംബൈ പോലീസും തയ്യാറായില്ല.
Also Read:
കൊള്ളപ്പലിശയ്ക്ക് 1 ലക്ഷം വാങ്ങിയതിന് 20 ലക്ഷം അടച്ചിട്ടും യുവാവിന് ബ്ലേഡ് സംഘത്തിന്റെ ഭീഷണി
Keywords: Preity Zinta: Will a rumoured sale of IPL stake end the case?, Mumbai, Police, Complaint, Molestation, Allegation, Mobil Phone, Threatened, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.