Praveen Chakravarty | ശശി തരൂരിനെ മാറ്റി; ഓള്‍ ഇന്‍ഡ്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്റെ പുതിയ ചെയര്‍മാനായി പ്രവീണ്‍ ചക്രവര്‍ത്തി ചുമതലയേറ്റു
Nov 16, 2023, 08:13 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ മാറ്റി. തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ സാഹചര്യത്തിലാണ് മാറ്റമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. തരൂരിന് നിലവില്‍ പാര്‍ടിയില്‍ മറ്റ് പദവികളൊന്നുമില്ല. പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്റെ സ്ഥാപക ചെയര്‍മാനായിരുന്നു തരൂര്‍.
ഓള്‍ ഇന്‍ഡ്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്റെ (എഐപിസി) പുതിയ ചെയര്‍മാനായി പ്രവീണ്‍ ചക്രവര്‍ത്തിയെ തിരഞ്ഞെടുത്തു. നിലവില്‍ പാര്‍ടിയുടെ ഡാറ്റാ അനലിറ്റിക്സ് ഡിപാര്‍ട്മെന്റിന്റെ തലവനാണ് പ്രവീണ്‍ ചക്രവര്‍ത്തി.
2017ലാണ് രാഹുല്‍ ഗാന്ധിയുടെ ആശയത്തില്‍ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സ്ഥാപിതമായത്. രാഷ്ട്രീയത്തില്‍ താല്‍പര്യമുള്ള പ്രൊഫഷണലുകള്‍ക്ക് വേദി ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടന ആരംഭിച്ചത്.
Keywords: News, National, National-News, Politics, Politics-News, Praveen Chakravarty, Chairperson, Data Analytics Department, Indian National Congress, Shashi Tharoor, Head, All India Professionals Congress (AIPC), Politics, National News, Praveen Chakravarty takes over from Shashi Tharoor to head All India Professionals’ Congress.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.