Prashanth Neel | സലാറിന് അമിതാഭ് ബചനുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ പ്രശാന്ത് നീല്‍
Dec 31, 2023, 15:52 IST
ചെന്നൈ: (KVARTHA) സലാറിന് അമിതാഭ് ബചനുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ പ്രശാന്ത് നീല്‍. അമിതാഭ് ബചന്‍ ചിത്രങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ ഒരുക്കിയതെന്നാണ് സംവിധായകന്റെ തുറന്നുപറച്ചില്‍.
എന്റെ സിനിമയിലെ നായകന്‍മാര്‍ കൊടുംവില്ലനാകേണ്ട വിധത്തിലാണ് തിരക്കഥ ഒരുക്കുന്നതെന്നും എല്ലാ സിനിമകളിലും അതൊരു നിയമമായി പാലിക്കാറുണ്ടെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ചിത്രങ്ങള്‍ പ്രചോദനമായിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹം ഇത്തരമൊരു മറുപടി നല്‍കിയത്.
പ്രശാന്തിന്റെ വാക്കുകള്‍:
അമിതാഭ് ബചന്‍ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. പക്ഷേ എന്റെ നായകന്‍ ഏറ്റവും വലിയ വില്ലനാകേണ്ട വിധത്തിലാണ് ഞാന്‍ എഴുതുന്നത്. അത് ഒരു നിയമമായി പാലിക്കാറുണ്ട്. അതൊരുപക്ഷെ സിനിമകളില്‍ പ്രതിഫലിക്കുന്നുമുണ്ടാകും. എന്റെ സിനിമകളായ കെ ജി എഫിലേയും സാലാറിലേയും കഥപാത്രങ്ങള്‍ തമ്മില്‍ സാമ്യതയുണ്ട്. എന്റെ നായകന്മാരാണ് ഏറ്റവും വലിയ വില്ലന്മാരായി മാറുന്നത്- പ്രശാന്ത് പറഞ്ഞു.
കെ ജി എഫിന്റെ വന്‍ വിജയത്തിന് ശേഷം പുറത്തെത്തിയ പ്രശാന്ത് നീല്‍ ചിത്രമാണ് സലാര്‍. ഡിസംബര്‍ 22ന് തിയറ്ററുകളിലെത്തിയ സലാര്‍ 600 കോടിയാണ് ഒമ്പത് ദിവസംകൊണ്ട് നേടിയിരിക്കുന്നത്. രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ പ്രഭാസും പൃഥ്വിരാജുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവൂ, ശ്രിയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റുകഥാപാത്രങ്ങള്‍.
Keywords: Prashanth Neel says Salaar character was inspired by Amitabh Bachchan. Here's how, Chennai, News, Prashanth Neel, Salaar Character, Director, Amitabh Bachchan, Media, Report, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.