പ്രണബ് ധനകാര്യമന്ത്രാലയത്തിന്റെ പടിയിറങ്ങി; ലക്ഷ്യം രാഷ്ട്രപതി ഭവന്‍
Jun 26, 2012, 23:02 IST
ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ നാല് പതിറ്റാണ്ട് കാലം നിറഞ്ഞു നിന്ന തല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, പ്രവര്‍ത്തകസമിതിയംഗവുമായ പ്രണബ് മുഖര്‍ജി സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് ധനകാര്യ മന്ത്രാലയത്തിന്റെ പടിയിറങ്ങി. പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്‍കി. പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് രാജി നല്‍കിയത്. പുതിയ യാത്രയ്ക്ക് തയ്യാറായെന്ന് ധനമന്ത്രിയുടെ ഓഫീസില്‍ നിന്നും പടിയിറങ്ങിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. തനിക്ക് ഇതുവരെ ലഭിച്ച പിന്തുണയില്‍ വിനീതനായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രണബ് ധനകാര്യ മന്ത്രിസ്ഥാനം രാജിവച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് സൂചന.
തിങ്കളാഴ്ച പ്രണബ് മുഖര്‍ജിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ഊഷ്മളമായ യാത്രയയപ്പ് നില്‍കിയിരുന്നു. രാഷ്ട്രം കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ ധനകാര്യ വകുപ്പ് ഏറ്റെടുക്കുന്ന പ്രധാനമന്ത്രിയെ സഹായിക്കുന്നതിനായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരടങ്ങുന്ന ഒരു സമിതിക്ക് രൂപം നല്‍കുമെന്ന് സൂചനയുണ്ട്. പുതിയ ഒരാളെ ധനമന്ത്രിയാക്കുന്നുണ്ടെങ്കില്‍ അതൊരു രാഷ്ട്രീയ തന്ത്രജ്ഞന്‍ കൂടിയായിരുക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള ഒട്ടേറെ ജനകീയ പദ്ധതികള്‍ ധനകാര്യമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടതുണ്ട്.

Keywords: New Delhi, Pranab Mukherjee, Congress, Rastrabathi Bhavan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.