പാര്‍ലമെന്റ് നടപടികള്‍ മുടങ്ങുന്നതില്‍ രാഷ്ട്രപതിക്ക് അതൃപ്തി; മോഡിക്ക് പ്രശംസ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 13.08.2014) പാര്‍ലമെന്റ് നടപടികള്‍ പതിവായി മുടങ്ങുന്നതില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അതൃപ്തി അറിയിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന പാര്‍ലമെന്റിന്റെ അന്തസ്സും മഹത്വവും കാത്തുസൂക്ഷിക്കേണ്ടത് അംഗങ്ങളുടെ ഉത്തരവാദിത്തമാണെന്ന് രാഷ്ട്രപതി പറഞ്ഞു. അടുത്തിടെ പല കാരണങ്ങള്‍ കൊണ്ട് ഓരോ ദിവസവും സഭാ നടപടികള്‍ തടസപ്പെടുകയാണ്.

ഒരു എംപി എന്ന നിലയില്‍ പാര്‍ലമെന്റിലെ ദിവസങ്ങള്‍ തനിക്ക് നഷ്ടപ്പെടുന്നുണ്ടെന്നും രാഷ്ട്രപതിയുടെ  ഉത്തരവാദിത്തത്തില്‍ നിന്നുകൊണ്ട് ഇതില്‍ കൂടുതല്‍ പറയാന്‍ തനിക്ക് കഴിയില്ലെന്നും പ്രണബ് പറഞ്ഞു.  മികച്ച പാര്‍ലമെന്റേറിയന്മാര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃണമൂല്‍ കോണ്‍ഗ്രസിന്റേയും തെലുങ്കുദേശത്തിന്റേയും എം.പിമാര്‍ കഴിഞ്ഞദിവസം പാര്‍ലമെന്റ് മന്ദിരത്തിലെ അഞ്ചാം നമ്പര്‍ മുറി ഉപയോഗിക്കുന്നതിനെ ചൊല്ലി വാക്കേറ്റവും തര്‍ക്കവും നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ പ്രതികരണം.

അതേസമയം, പ്രധാനമന്ത്രിയായ ശേഷം ആദ്യമായി പാര്‍ലമെന്റിലെത്തിയ നരേന്ദ്രമോഡി മന്ദിരത്തിന്റെ പടികളില്‍ ശിരസ് നമിച്ചതിനെ രാഷ്ട്രപതി പ്രശംസിച്ചു.  മോഡിയുടെ പ്രവര്‍ത്തി പാര്‍ലമെന്റ് മന്ദിരത്തോടുള്ള ആദരസൂചകമായാണ്  കാണുന്നതെന്ന്  രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

പാര്‍ലമെന്റ് നടപടികള്‍ മുടങ്ങുന്നതില്‍ രാഷ്ട്രപതിക്ക് അതൃപ്തി; മോഡിക്ക് പ്രശംസ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Pranab Mukherjee asks MPs to maintain dignity of Parliament, New Delhi, Prime Minister, Narendra Modi, Award, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia