Prajwal Revanna | ലൈംഗികാരോപണം: ജെഡിഎസ് എംപിയും ഹാസന്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ സസ്പെന്‍ഡ് ചെയ്തു
Apr 30, 2024, 13:44 IST
ADVERTISEMENT
ബംഗ്ലൂരു: (KVARTHA) ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ജെഡിഎസ് എംപിയും ഹാസന്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ടി കോര്‍ കമിറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സസ്‌പെന്‍ഷന്‍ കാലയളവ് എസ് ഐ ടി അന്വേഷണത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുമെന്നും ജെഡിഎസ് നേതൃത്വം അറിയിച്ചു. തുടര്‍ നടപടികള്‍ ഈ അന്വേഷണത്തിന്റെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവും ജെഡിഎസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ എച് ഡി രേവണ്ണയ്ക്കുമെതിരായ പീഡനക്കേസ് പുറത്തുവന്നതോടെ പാര്‍ടിയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇരുവരെയും പുറത്താക്കണമെന്ന ആവശ്യവുമായി എംഎല്‍എമാര്‍ പരസ്യമായി രംഗത്തെത്തിയതോടെയാണ് നടപടിയെടുത്തത്.
പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവും ജെഡിഎസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ എച് ഡി രേവണ്ണയ്ക്കുമെതിരായ പീഡനക്കേസ് പുറത്തുവന്നതോടെ പാര്‍ടിയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇരുവരെയും പുറത്താക്കണമെന്ന ആവശ്യവുമായി എംഎല്‍എമാര്‍ പരസ്യമായി രംഗത്തെത്തിയതോടെയാണ് നടപടിയെടുത്തത്.

പ്രജ്വല്‍ രേവണ്ണ ഉള്‍പെട്ട അശ്ലീല വീഡിയോകളുടെ ദൃശ്യം ഹാസനില്‍ തിരഞ്ഞെടുപ്പുസമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയില്‍ ഉള്‍പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമിഷന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രജ്വലിനെതിരെ അന്വേഷണത്തിന് ഇക്കഴിഞ്ഞ ശനിയാഴ്ച സര്‍കാര്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
എച് ഡി രേവണ്ണയുടെയും പ്രജ്വലിന്റെയും പേരില്‍ 47-കാരി നല്‍കിയ ലൈംഗികപീഡന പരാതിയില്‍ അന്വേഷണം തുടങ്ങി. രേവണ്ണയുടെ വീട്ടിലെ മുന്‍ ജോലിക്കാരിയാണ് പരാതി നല്‍കിയത്. രേവണ്ണയുടെ ഭാര്യ വീട്ടില്‍ ഇല്ലാത്ത അവസരങ്ങളില്‍ വീട്ടിലെ ജോലിക്കാരികളെ സ്‌റ്റോര്‍ മുറിയില്‍ വച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തന്റെ മകളുമായി പ്രജ്വല്‍ നിരന്തരം വീഡിയോ കോള്‍ ചെയ്യാറുണ്ടായിരുന്നുവെന്നും പിന്നീട് മകള്‍ നമ്പര്‍ ബ്ലോക് ചെയ്തുവെന്നും യുവതി പറയുന്നു. പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലേക്കു കടന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സംസ്ഥാനത്തെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിനിടയില്‍ ജെഡിഎസിനെ പിടിച്ചുകുലുക്കുന്നതായിരുന്നു പരാതി. ഇത് സഖ്യകക്ഷിയായ ബിജെപിയെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന 14 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ചയേ ബാക്കിയുള്ളൂ. ആരോപണങ്ങളേറ്റെടുത്ത് കോണ്‍ഗ്രസ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
ഇതിനിടെ പ്രജ്വല്‍ ഉള്‍പെട്ട അശ്ലീല വീഡിയോകള്‍ പുറത്തുവന്ന വിവരം ബിജെപിക്ക് നേരത്തേ അറിയാമായിരുന്നുവെന്നും ഇത് അവഗണിച്ചാണ് ജെഡിഎസുമായി സഖ്യമുണ്ടാക്കിയതെന്നും തെളിയിക്കുന്ന കത്ത് പുറത്തുവന്നിരുന്നു.
ഹാസനിലെ ബിജെപി നേതാവ് ദേവരാജ് ഗൗഡ സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്രയ്ക്കയച്ച കത്താണിത്. ഇതറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രജ്വലിനൊപ്പം വേദി പങ്കിട്ടെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
Keywords: Prajwal Revanna suspended from JDS over scandal row, Bangalore, News, Prajwal Revanna, Suspended, Meeting, Politics, JDS, Controversy, Meeting, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.