Govt. Scheme | ദരിദ്രർക്കും ഇടത്തരക്കാർക്കും നേട്ടം; പുതിയൊരു പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; എന്താണ് 'പ്രധാനമന്ത്രി സൂര്യോദയ യോജന'?

 


ന്യൂഡെൽഹി: (KVARTHA) കേന്ദ്ര സർക്കാർ പുതിയൊരു പദ്ധതിക്ക് കൂടി തുടക്കം കുറിച്ചിരിക്കുകയാണ്. 'പ്രധാനമന്ത്രി സൂര്യോദയ യോജന' എന്നാണ് ഇതിന്റെ പേര്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മടങ്ങിയെത്തിയ ഉടനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഏകദേശം ഒരുകോടി കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Govt. Scheme | ദരിദ്രർക്കും ഇടത്തരക്കാർക്കും നേട്ടം; പുതിയൊരു പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; എന്താണ് 'പ്രധാനമന്ത്രി സൂര്യോദയ യോജന'?

എന്താണ് 'പ്രധാനമന്ത്രി സൂര്യോദയ യോജന'?

ഒരു കോടിയിലധികം വീടുകളുടെ മേൽക്കൂരയിൽ സോളാർ പാനൽ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ദരിദ്രരും ഇടത്തരക്കാരും വൈദ്യുതിക്കായി ചിലവഴിക്കുന്ന പണം ലാഭിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റിലൂടെ പ്രധാനമന്ത്രി ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. പദ്ധതി ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

പ്രയോജനം ആർക്കാണ് ലഭിക്കുക?

പ്രധാനമന്ത്രി സൂര്യോദയ യോജനയുടെ ഏറ്റവും വലിയ നേട്ടം പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കുമാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഈ വിഭാഗങ്ങൾക്ക് വരുമാനത്തിന്റെ വലിയൊരു ഭാഗം വൈദ്യുതി ബില്ലായി ചിലവഴിക്കേണ്ടിവരുന്നു. എന്നിരുന്നാലും, എവിടെയാണ്, എങ്ങനെയാണ് ഇവ സ്ഥാപിക്കുക എന്നതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ സർക്കാർ ഉടൻ പുറത്തിറക്കിയേക്കും. ഇന്ത്യയിലെ എല്ലാ വീടും പ്രകാശപൂരിതമാക്കുക എന്നതാണ് പ്രധാനമന്ത്രി സൂര്യോദയ് യോജനയുടെ പ്രധാന ലക്ഷ്യം.

Keywords:  Top-Headlines, Kerala, Kerala-News, News-Malayalam-News, National, New Delhi, Pradhanmantri Suryoday Yojana, Govt Scheme, Pradhanmantri Suryoday Yojana: 1 crore homes to have solar panels.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia