Teenage Pregnancy | കൗമാര പ്രായത്തിലെ ഗര്‍ഭധാരണങ്ങള്‍ തടയാന്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം!

 


ന്യൂഡെൽഹി: (KVARTHA) കൗമാരപ്രായത്തിലുള്ള ഗർഭധാരണം പെൺകുട്ടികൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും ആരോഗ്യപരമായ അപകടസാധ്യതകൾ സൃഷ്ടിക്കുകയും കുടുംബങ്ങളെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കൗമാര ഗർഭധാരണം ഇപ്പോഴും ഒരു ആഗോള പ്രശ്നമാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) അഭിപ്രായത്തിൽ, വിദ്യാഭ്യാസവും തൊഴിലും ഇല്ലാത്ത ദരിദ്ര സമൂഹങ്ങളിലാണ് അവ സാധാരണയായി സംഭവിക്കുന്നത്.
  
Teenage Pregnancy | കൗമാര പ്രായത്തിലെ ഗര്‍ഭധാരണങ്ങള്‍ തടയാന്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം!

ശൈശവ വിവാഹം, സുരക്ഷിതമായ ലൈംഗിക ബന്ധങ്ങളെ കുറിച്ചുള്ള അറിവില്ലായ്‌മ, ലൈംഗിക അതിക്രമം തുടങ്ങിയവ ഇതിന് കാരണമാകുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള വഴിവിട്ട ബന്ധങ്ങളും കൗമാര ഗർഭധാരണത്തിലേക്ക് എത്തിക്കുകയും പെൺകുട്ടികളുടെ ഭാവിയെ തന്നെ ബാധിക്കുകയും ചെയ്യുന്നു. കൗമാര ഗർഭധാരണം തടയാൻ വിദഗ്ധർ നിർദേശിക്കുന്ന ചില വഴികൾ ഇതാ.

* ലൈംഗികതയെക്കുറിച്ച് ബോധവൽക്കരിക്കുക

കൗമാരപ്രായക്കാർക്ക് ലൈംഗിക വിദ്യാഭ്യാസം ഇല്ലായിരിക്കാം, കൂടാതെ അനാവശ്യ ഗർഭധാരണങ്ങളും ലൈംഗികമായി പകരുന്ന രോഗങ്ങളും തടയുന്നതിനെക്കുറിച്ച് അറിവുണ്ടായെന്ന് വരില്ല. സമപ്രായക്കാരുടെ സമ്മർദം കാരണം അവർ സുരക്ഷിതമല്ലാത്ത ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടേക്കാം. ലൈംഗിക വിദ്യാഭ്യാസം കൗമാരക്കാർക്ക് നൽകുന്നതിലൂടെ മാറ്റങ്ങൾ ഉണ്ടാക്കാനാവും.

* നേരത്തെയുള്ള വിവാഹം തടയുക

ഇന്ത്യ, കെനിയ, നേപ്പാൾ, അഫ്ഗാനിസ്താൻ തുടങ്ങിയ വികസ്വര രാജ്യങ്ങളിലെ 14% പെൺകുട്ടികളും 15 വയസിന് മുമ്പ് വിവാഹിതരാകുന്നതായി പഠനങ്ങൾ പറയുന്നു. നേരത്തെ വിവാഹിതരായ പെൺകുട്ടികൾ ദാരിദ്ര്യവും വിദ്യാഭ്യാസക്കുറവും നേരിടുന്നു, ഇത് അവരുടെ കുടുംബത്തിൻ്റെ ഭാവിയെ ബാധിക്കുന്നു.
വിദ്യാഭ്യാസം കുടുംബത്തെ മെച്ചപ്പെട്ട രീതിയിൽ പരിപാലിക്കാനും സമൂഹത്തെ നല്ല രീതിയിൽ സ്വാധീനിക്കാനും സഹായിക്കുന്നു.

* മാധ്യമങ്ങളുടെ സ്വാധീനം

അമേരിക്കയിൽ, മൂന്നിലൊന്ന് ടെലിവിഷൻ പരിപാടികൾ ലൈംഗിക സ്വഭാവത്തിന് ഊന്നൽ നൽകുന്നുവെന്നാണ് പഠനം പറയുന്നത്. ലൈംഗികത ചിത്രീകരിക്കുന്ന ടെലിവിഷൻ പരിപാടികൾ കാണുന്നത് കൗമാരക്കാർ ചെറുപ്പം മുതൽ തന്നെ വിവാഹേതര ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കാരണമാകുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. കുട്ടികൾ കാണുന്നതോ വായിക്കുന്നതോ കേൾക്കുന്നതോ ആയ ഉള്ളടക്കത്തിൻ്റെ തരം നിരീക്ഷിക്കേണ്ടത് പ്രധാനമാണ്.

* കരിയർ കൗൺസലിംഗ് നൽകുക

സാമ്പത്തിക സ്ഥിതി മോശമായതിനാൽ പല പെൺകുട്ടികളും നേരത്തെ വിവാഹം കഴിക്കുന്നു. അതിനാൽ, കരിയർ കൗൺസിലിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതികൾ, നേരത്തെ വിവാഹം കഴിക്കുന്നതിനുപകരം പഠിക്കാൻ പ്രോത്സാഹിപ്പിക്കും .

* കുട്ടികളുമായി നല്ല ബന്ധം വളർത്തിയെടുക്കുക

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള നല്ല ബന്ധം കുട്ടികൾക്ക് സന്തോഷവും ആത്മവിശ്വാസവും നൽകും. അവരുടെ ഉത്തരവാദിത്തങ്ങളും സാമൂഹിക മൂല്യങ്ങളും അവർ മനസിലാക്കും. തെറ്റുകളിൽ നിന്ന് അകന്ന് നിൽക്കാനും വഴിയൊരുക്കും. നല്ല ബന്ധങ്ങളിലൂടെ കുട്ടികൾ എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞെന്ന് വരും. തെറ്റുകൾ തിരുത്താൻ ഇത് സഹായിക്കും.

* പ്രവർത്തനങ്ങൾ നിരീക്ഷിക്കുക

നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ എന്നും അവർ മിക്കപ്പോഴും എന്താണ് ചെയ്യുന്നതെന്നും അറിയുക. ഒരു രക്ഷിതാവ് എന്ന നിലയിൽ, അവരുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാണ് നിങ്ങളുടെ ഉത്തരവാദിത്തം. നിങ്ങളുടെ കുട്ടികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അപ്ഡേറ്റ് ആയിരിക്കുക.
ആശങ്കാജനകമായ എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ ഉടനടി ഇടപെടുക.

Keywords:  Teenage Pregnancy, Health, Lifestyle, News, News-Malayalam-News, National, National-News, Health-News, Lifestyle-News, Practical Ways To Prevent Teenage Pregnancy.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia