Prabhudheva | പെണ്‍കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ച് നടന്‍ പ്രഭുദേവ; കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താരം
Jun 12, 2023, 17:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) പെണ്‍കുഞ്ഞ് പിറന്ന സന്തോഷം ആരാധകരെ അറിയിച്ച് നടന്‍ പ്രഭുദേവ. പെണ്‍കുഞ്ഞാണ് ജനിച്ചിരിക്കുന്നതെന്നും മകളോടൊപ്പം സമയം ചിലവഴിക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും താരത്തെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
'ഇത് സത്യമാണ്. ഈ പ്രായത്തില്‍(50) ഞാന്‍ വീണ്ടും അച്ഛനായി. ഇപ്പോള്‍ ജീവിതത്തിന് ഒരു പൂര്‍ണത വന്നത് പോലെ തോന്നുന്നു. മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ എന്റെ ജോലിഭാരം കുറച്ചിട്ടുണ്ട്. ഞാന്‍ വളരെയധികം ജോലി ചെയ്യുന്നതായി എനിക്ക് തോന്നി. എന്റെ കുടുംബത്തോടൊപ്പം കുറച്ച് സമയം ചിലവഴിക്കാനാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്'- എന്ന് താരം പറഞ്ഞു. പ്രഭുദേവയുടെ കുടുംബത്തിലേക്ക് ആദ്യമായാണ് ഒരു പെണ്‍കുഞ്ഞ് വരുന്നത്.
2020 ലോക് ഡൗണ്‍ കാലത്താണ് പ്രഭുദേവയും ഫിസിയോ തെറാപിസ്റ്റായ ഹിമാനിയും വിവാഹിതരാവുന്നത്. 2011 ല്‍ ആദ്യ ഭാര്യ റംലത്തുമായി വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. നര്‍ത്തകിയായിരുന്നു ഇവര്‍. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുണ്ട്.
മുംബൈയിലും ചെന്നൈയിലുമായാണ് താരം ഇപ്പോള്‍ ജോലി ചെയ്യുന്നത്. നടന്‍ എന്നനിലയിലും കൊറിയോഗ്രാഫര്‍ എന്നനിലയിലും നര്‍ത്തകന്‍ എന്നനിലയിലും ഒരുപാട് ആരാധകരുള്ള താരമാണ് പ്രഭുദേവ.
'ഇത് സത്യമാണ്. ഈ പ്രായത്തില്‍(50) ഞാന്‍ വീണ്ടും അച്ഛനായി. ഇപ്പോള്‍ ജീവിതത്തിന് ഒരു പൂര്‍ണത വന്നത് പോലെ തോന്നുന്നു. മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ എന്റെ ജോലിഭാരം കുറച്ചിട്ടുണ്ട്. ഞാന്‍ വളരെയധികം ജോലി ചെയ്യുന്നതായി എനിക്ക് തോന്നി. എന്റെ കുടുംബത്തോടൊപ്പം കുറച്ച് സമയം ചിലവഴിക്കാനാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്'- എന്ന് താരം പറഞ്ഞു. പ്രഭുദേവയുടെ കുടുംബത്തിലേക്ക് ആദ്യമായാണ് ഒരു പെണ്‍കുഞ്ഞ് വരുന്നത്.
മുംബൈയിലും ചെന്നൈയിലുമായാണ് താരം ഇപ്പോള്‍ ജോലി ചെയ്യുന്നത്. നടന്‍ എന്നനിലയിലും കൊറിയോഗ്രാഫര്‍ എന്നനിലയിലും നര്‍ത്തകന്‍ എന്നനിലയിലും ഒരുപാട് ആരാധകരുള്ള താരമാണ് പ്രഭുദേവ.
Keywords: Prabhudheva Reveals, 'I am a Father Again', promises to spend More Time With New- Born Daughter, Actor Prabhudheva, Baby Girl, Media, Report, Family, Dancer, News, Son, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.