Teaser | കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ 'സലാര്‍' ടീസര്‍ പുറത്തുവിട്ടു

 


ചെന്നൈ: (www.kvartha.com) കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ പുതിയ ചിത്രം സലാര്‍ പാര്‍ട് 1 സീസ് ഫയറിന്റെ ടീസര്‍ പുറത്തുവിട്ടു. കെജിഎഫ് പോലെ ഒരു മാസ് ആക്ഷന്‍ പടമാണ് എന്ന സൂചനയാണ് ചിത്രത്തിന്റെ ടീസര്‍ നല്‍കുന്നത്. 

ജൂലൈ ആറിന് വ്യാഴാഴ്ച രാവിലെ 5.12നാണ് നിര്‍മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിയും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര് എന്നത് നേരത്തെ വന്നതാണ്.

പ്രഭാസ്, ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്റേത് തന്നെയാണ് തിരക്കഥയും. കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 28ന് ആണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. 

അതേസമയം, ടീസര്‍ പുലര്‍ചെ 5.12ന് പുറത്തുവിടുന്നുവെന്നതിന്റെ കാരണം കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ചില യൂട്യൂബര്‍മാരും പ്രേക്ഷകരും കണ്ടെത്തിയിരിക്കുകയാണ്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ കെജിഎഫും സലാറും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ കാണിക്കുന്നതെന്നാണ് കണ്ടെത്തല്‍. കെജിഎഫ് 2 ക്ലൈമാക്‌സില്‍ റോക്കി ഭായി സ്വര്‍ണത്തിനൊപ്പം കടലില്‍ മുങ്ങിപോകുന്ന രംഗത്തില്‍ കാണിക്കുന്ന ക്ലോകിലെ സമയം  5.12 ആണ്. കെജിഎഫ് പോലെ ഇതും ഒരു സൂപര്‍ പടം ആയിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.


Teaser | കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ 'സലാര്‍' ടീസര്‍ പുറത്തുവിട്ടു









Keywords:  News, National, National-News, Entertainment, Entertainment-News, Prabhas, Prashanth Neel, Prithviraj, Movie, Salaar, Teaser, Prabhas and Prithviraj's Movie Salaar Teaser out now.  

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia