അധികാരം വരും, പോകും, ബന്ധങ്ങളാണു വിഷയം; എന്‍സിപിയിലെയും കുടുംബത്തിലെയും പ്രശ്‌നങ്ങളില്‍ നിര്‍ണായക പ്രതികരണവുമായി സുപ്രിയ സുലെ

 


ADVERTISEMENT

മുംബൈ: (www.kvartha.com 24.11.2019) അധികാരം വരും, പോകും, ബന്ധങ്ങളാണു വിഷയം, എന്‍സിപിയിലെയും കുടുംബത്തിലെയും പ്രശ്‌നങ്ങളില്‍ നിര്‍ണായക പ്രതികരണവുമായി എന്‍സിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ  സുലെ.

മഹാരാഷ്ട്രയില്‍ ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സുപ്രിയയുടെ ഈ പ്രതികരണം. വാട്‌സാപ് സ്റ്റാറ്റസ് ആയാണു സുപ്രിയ ഇക്കാര്യത്തില്‍ തന്റെ നിലപാട് അറിയിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സുപ്രിയ വാട്‌സാപ് സ്റ്റാറ്റസ് മാറ്റിയത്.

അധികാരം വരും, പോകും, ബന്ധങ്ങളാണു വിഷയം; എന്‍സിപിയിലെയും കുടുംബത്തിലെയും പ്രശ്‌നങ്ങളില്‍ നിര്‍ണായക പ്രതികരണവുമായി സുപ്രിയ സുലെ

അന്തിമമായ വിജയം മൂല്യങ്ങള്‍ക്കായിരിക്കും, നീതിയും കഠിനാധ്വാനവും ഒരിക്കലും പാഴാകില്ല, കഷ്ടപ്പാടിലാണെങ്കിലും ഏറെക്കാലം അതു നീണ്ടുനില്‍ക്കുമെന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ സുപ്രിയ വ്യക്തമാക്കി.

അതിനിടെ ബിജെപിയോടൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സുപ്രിയ ഉള്‍പ്പെടെയുള്ള എന്‍സിപി നേതാക്കള്‍ തുടരുകയാണ്. അതിനിടെയാണു വാട്‌സാപ്പിലെ അവരുടെ നിര്‍ണായക പ്രതികരണങ്ങള്‍. അജിത് പവാറിനെ ലക്ഷ്യമിട്ടാണു സുപ്രിയയുടെ പ്രതികരണമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ശനിയാഴ്ച അതിരാവിലെയാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായത്. ബിജെപിയോടൊപ്പം നില്‍ക്കാനുള്ള അജിത് പവാറിന്റെ നിലപാടിനെതിരെ സുപ്രിയ വിമര്‍ശനമുന്നയിച്ചിരുന്നു. വാട്‌സ് ആപ്പ് സ്റ്റാറ്റസിലൂടെ പാര്‍ട്ടിയും കുടുംബവും രണ്ടായി എന്നായിരുന്നു സുപ്രിയയുടെ പ്രതികരണം.

അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍സിപിയുടെ പുതിയ നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീല്‍ മഹാരാഷ്ട്ര ഗവര്‍ണറെ കണ്ടു. നിയമസഭാ കക്ഷി നേതൃസ്ഥാനത്തുനിന്നും അജിത് പവാറിനെ മാറ്റി തന്നെ നിയമിച്ചത് അറിയിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച.

ശനിയാഴ്ച വൈകിട്ട് ചേര്‍ന്ന എന്‍സിപി നിയമസഭാ കക്ഷി യോഗത്തിലാണ് അജിത് പവാറിനെ എന്‍സിപി നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്നു നീക്കിയത്. അതേസമയം ശനിയാഴ്ച മുതല്‍ എന്‍സിപിയുടെ എംഎല്‍എയായ മണിക് റാവു കക്കതെ മുംബൈയിലെ റിനൈസന്‍സ് ഹോട്ടലിലെത്തി. അജിത് പവാറിന്റെ കൂടെ സത്യപ്രതിജ്ഞയ്ക്കുപോയ എംഎല്‍എമാരില്‍ ഒരാള്‍ മണിക് റാവുവാണെന്നാണു വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  "Power Comes And Goes, Only...": Supriya Sule After 'Family Split' Status,Mumbai, News, Politics, Maharashtra, Social Network, Trending, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia