SWISS-TOWER 24/07/2023

Post Office | പോസ്‌റ്റോഫീസ് സേവിംഗ്‌സ് അക്കൗണ്ട് ബാലൻസും മറ്റും ഇനി വീട്ടിൽ ഇരുന്ന് പരിശോധിക്കാം; ഉപയോക്താവിന് 4 വഴികൾ; അറിയാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെൽഹി: (www.kvartha.com) രാജ്യത്ത് നിരവധി പേർക്ക് പോസ്റ്റ് ഓഫീസിൽ സേവിംഗ്‌സ് അക്കൗണ്ടുണ്ട്. ഇവിടെ 500 രൂപയ്ക്ക് അക്കൗണ്ട് തുറക്കാനാവും. കൂടാതെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി  പ്രകാരം ചില നികുതി ആനുകൂല്യങ്ങളും ലഭ്യമാണ്. അതോടൊപ്പം, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന്റെ ബാലൻസ് വീട്ടിലിരുന്ന് പരിശോധിക്കാം. പലർക്കും ഇതിനെ പറ്റി അറിയില്ല എന്നതാണ് യാഥാർഥ്യം.
Aster mims 04/11/2022

ആദ്യ വഴി

പ്ലേ സ്റ്റോറിൽ നിന്ന് ഐപിപിബി (IPPB) ആപ്പ് ഡൗൺലോഡ് ചെയ്യുക. തുടർന്ന് അക്കൗണ്ട് നമ്പർ, കസ്റ്റമർ ഐഡി, ജനനത്തീയതി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ പൂരിപ്പിക്കുക. തുടർന്ന് മൊബൈൽ നമ്പറിൽ ലഭിച്ച ഒ ടി പി നൽകുക, ശേഷം ആപ്പിലേക്ക് ലോഗിൻ ചെയ്യാനാവും. അതിനുശേഷം എംപിൻ (MPIN) സജ്ജീകരിക്കുക. തുടർന്ന് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം.

മറ്റൊരു വഴി

എസ്എംഎസ് (SMS) വഴി ബാലൻസ് പരിശോധിക്കാൻ, 'REGISTER' എന്ന് ടൈപ്പ് ചെയ്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7738062873 എന്ന നമ്പറിലേക്ക് അയയ്ക്കുക. തുടർന്ന് 'ബാലൻസ്' എന്ന് ടൈപ്പ് ചെയ്ത്  7738062873 എന്ന നമ്പറിലേക്ക് അയക്കുക. ബാലൻസ് പരിശോധിക്കാം. അതേസമയം, മിനി സ്റ്റേറ്റ്‌മെന്റ് ലഭിക്കുന്നതിന്, നിങ്ങൾ 'മിനി' എന്ന് ടൈപ്പ് ചെയ്‌ത് അയച്ചാൽ മതി.

Post Office | പോസ്‌റ്റോഫീസ് സേവിംഗ്‌സ് അക്കൗണ്ട് ബാലൻസും മറ്റും ഇനി വീട്ടിൽ ഇരുന്ന് പരിശോധിക്കാം; ഉപയോക്താവിന് 4 വഴികൾ; അറിയാം


മൂന്നാമത്തെ വഴി

മിസ്‌ഡ് കോൾ ബാങ്കിംഗ് സേവനത്തിലൂടെ നിങ്ങൾക്ക് ബാലൻസ് അറിയാൻ കഴിയും, അതിൽ ആദ്യം നിങ്ങൾ മിസ്‌ഡ് കോൾ ബാങ്കിംഗ് സേവനത്തിനായി രജിസ്റ്റർ ചെയ്യണം. ഇതിനായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 8424054994 ഡയൽ ചെയ്യുക. തുടർന്ന് നമ്പർ രജിസ്റ്റർ ചെയ്ത ശേഷം 8424054994 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകി ബാലൻസും മിനി സ്റ്റേറ്റ്മെന്റും എടുക്കാം.

നാലാമത്തെ വഴി

ഇതിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 155299 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കുക. തുടർന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുത്ത് അക്കൗണ്ട് വിവരങ്ങൾ നൽകുക ഇതിനുശേഷം, നിങ്ങൾ ബാലൻസ് അറിയാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കണം, അതിന്റെ സഹായത്തോടെ ബാലൻസ് അറിയാൻ കഴിയും.

Keywords:  News,National,India,New Delhi,Post-Office,Top-Headlines,Latest-News,Taxi Fares, Post Office Savings Account Balance Check 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia