Passport | പാസ്പോര്‍ട് അപേക്ഷകര്‍ക്ക് സന്തോഷവാര്‍ത്ത: പോസ്റ്റ് ഓഫീസ് പാസ്പോര്‍ട് സേവാകേന്ദ്രങ്ങളില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ടിഫികറ്റ് സൗകര്യം ഒരുക്കി കേന്ദ്ര സര്‍കാര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) സെപ്റ്റംബര്‍ 28 മുതല്‍ രാജ്യത്തെ എല്ലാ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട് സേവാ കേന്ദ്ര (POPSK) ങ്ങളിലും പൊലീസ് ക്ലിയറന്‍സ് സര്‍ടിഫികറ്റിന് (PCC) അപേക്ഷിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്ര വിദേശകാര്യ പ്രസ്താവനയില്‍ അറിയിച്ചു. പിസിസികള്‍ക്കായുള്ള പ്രതീക്ഷിക്കാത്ത ഡിമാന്‍ഡ് പരിഹരിക്കുന്നതിനാണ് ഈ സൗകര്യം അവതരിപ്പിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
       
Passport | പാസ്പോര്‍ട് അപേക്ഷകര്‍ക്ക് സന്തോഷവാര്‍ത്ത: പോസ്റ്റ് ഓഫീസ് പാസ്പോര്‍ട് സേവാകേന്ദ്രങ്ങളില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ടിഫികറ്റ് സൗകര്യം ഒരുക്കി കേന്ദ്ര സര്‍കാര്‍

പാസ്പോര്‍ടിന് അപേക്ഷിക്കുമ്പോള്‍ പിസിസി അനിവാര്യമാണ്. പൊലീസ് ക്ലിയറന്‍സ് സര്‍ടിഫികറ്റിനുള്ള അപേക്ഷാ സൗകര്യം ഓണ്‍ലൈന്‍ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട് സേവാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുന്ന മന്ത്രാലയത്തിന്റെ നടപടിയിലൂടെ വിദേശത്ത് ജോലിക്ക് പോകുന്നവര്‍ക്ക് മാത്രമല്ല, പഠനത്തിനായി വിദേശത്തേക്ക് പോകുന്നവര്‍ക്കും ദീര്‍ഘകാല വിസകള്‍ തേടുന്നവര്‍ക്കും ഇമിഗ്രേഷന്‍ നടപടികള്‍ക്കും സഹായകമാകും.

You Might Also Like:

Keywords:  Latest-News, National, Top-Headlines, Passport, Government-of-India, Post-Office, Police, Post Office Passport Seva Kendras to have police clearance certificates facility.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia