Stage Fright | നാലാളുകളുടെ മുന്നിൽ സംസാരിക്കാൻ ഭയമാണോ? അല്ലെങ്കിൽ നാണം തോന്നുന്നുവോ? കുട്ടികളിലെ സഭാകമ്പം ഇങ്ങനെ മാറ്റിയെടുക്കാം
Mar 13, 2024, 15:14 IST
കൊച്ചി: (KVARTHA) നമ്മുടെ വീടുകളിൽ കുട്ടികൾ വലിയ വായിൽ സംസാരിക്കുന്നവരും തമാശ പറയുന്നവരും കുസൃതിക്കുടുക്കകളുമാണ് എന്നാൽ വീടിന് വെളിയിൽ എത്തുമ്പോൾ ആരുടേയും മുഖത്തു നോക്കാത്ത, അധികം സംസാരിക്കാത്ത, സജീവമല്ലാത്ത രീതിയിലേക്ക് മാറുന്നുണ്ടോ? കുട്ടികളിൽ ഉണ്ടാകുന്ന ഇത്തരം ഉൾവലിയുന്ന സ്വഭാവ വൈകല്യങ്ങൾ, മുന്നിൽ നാലാളുകൾ ഇരിക്കുന്ന സദസിൽ നിന്ന് കൊണ്ട് സംസാരിക്കാൻ ഭയം, നാണം ഇതൊക്കെ മാതാപിതാക്കളും അധ്യാപകരും ചേർന്ന് സ്കൂൾ കാലഘട്ടത്തിൽ തന്നെ മാറ്റിയടുക്കാവുന്നതാണ്.
കുട്ടി ജീവിക്കുന്ന സാഹചര്യങ്ങൾ, വീട്ടിലെ അന്തരീക്ഷം, മാതാപിതാക്കളുടെ ഇടപെടലുകൾ ഇവയൊക്കെ കുട്ടികളുടെ സ്വഭാവത്തിൽ ഒരു പ്രതിച്ഛായ പോലെ കാണാം. പരമാവധി കുട്ടി പ്രായത്തിൽ തന്നെ ഇത്തരം വൈകല്യങ്ങളെ മാറ്റിയെടുക്കാം. വളരും തോറും മാറ്റിയെടുക്കാൻ പ്രയാസമായിരിക്കും.
എങ്ങനെ മാറ്റാം?
ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ സംസാരിക്കാനും മറ്റു ആളുകളുമായി ഇടപെടാനുമുള്ള അവസരം ഉണ്ടാക്കുക. ചെറിയ ക്ലാസ് മുതൽ തന്നെ സ്കൂളുകളിൽ സ്റ്റേജ് പരിപാടികൾക്ക് കുട്ടിയെ പങ്കെടുപ്പിക്കുക. അധ്യാപകരും മാതാപിതാക്കളും ചേർന്ന് ഇതിന് മുൻകയ്യെടുക്കുക. വലുതാകുംതോറും മാറി നിൽക്കാതെ കൂടുതൽ പരിപാടികളിൽ പങ്കാളിയാക്കാൻ ശ്രമിക്കുക. നെഗറ്റീവ് പറഞ്ഞു തളർത്താതെ പ്രോത്സാഹിപ്പിക്കുക. കുറവുകൾ പറഞ്ഞ് മനസിലാക്കി കൊടുക്കാം. കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ആവശ്യമില്ല.
കുട്ടികളുടെ പ്രകടനങ്ങൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാം. സമ്മാനങ്ങൾ നൽകാം. അഭിനന്ദനങ്ങൾ അറിയിക്കാം. അവരിൽ സന്തോഷം ഉണ്ടാക്കുന്ന രീതിയിൽ പ്രോത്സാഹനം നൽകുക. ചെറിയ ക്ലാസുകളിൽ പഠിക്കുന്ന സമയത്ത് തന്നെ ചെറിയ പ്രസംഗങ്ങൾ, നല്ല പാട്ടുകൾ, കവിത ചൊല്ലൽ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് പ്രേരിപ്പിക്കുക. സദസിൽ നോക്കി ആത്മ വിശ്വാസത്തോടെ സംസാരിക്കാനുള്ള പ്രോത്സാഹനത്തിനായി വീട്ടിലെ കണ്ണാടിക്ക് മുന്നിൽ നിർത്തി കുട്ടിയെ പരിശീലിപ്പിക്കാവുന്നതാണ്. മാതാപിതാക്കൾ കുട്ടികൾക്ക് ഇടയ്ക്കൊക്കെ ഓരോ വിഷയം നൽകി അതിന് കുറിച്ച് സംസാരിക്കാൻ അവസരം ഒരുക്കാം. നന്നായി പറയുന്നവർക്ക് സമ്മാനവും നൽകാവുന്നതാണ്.
കുട്ടികൾ പറയുന്നത് കേൾക്കാനുള്ള പൂർണ മനസ് മാതാപിതാക്കൾ കാണിക്കണം. അവരുടെ കഴിവുകളെ കണ്ടെത്തി കുഞ്ഞു പ്രായത്തിൽ തന്നെ പ്രോത്സാഹനം നൽകുക. സന്ദർഭങ്ങളെ ഭയമില്ലാതെ നേരിടാനുള്ള മനക്കരുത്തു കുട്ടികളിൽ നേരത്തെ മാതാപിതാക്കളുടെ ശ്രമം മൂലം ഉണ്ടാക്കി കൊടുക്കണം. സ്റ്റേജിൽ കയറി സംസാരിക്കുന്ന രീതിയിൽ വീട്ടിലും കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് സംസാരിച്ചു ശീലിക്കാവുന്നതാണ്. ക്രമേണ ധൈര്യം വന്നു തുടങ്ങും. സ്റ്റേജിൽ ആദ്യമാദ്യം കയറുമ്പോൾ ഉണ്ടാകുന്ന വിറയലും ഭയവും പതിവാകുമ്പോൾ മാറുന്നതായിരിക്കും.
ഒരു തവണ പരാജയപ്പെട്ടാൽ തളർത്തരുത്. കുറ്റം പറഞ്ഞു മനസ് വേദനിപ്പിക്കുകയോ പിന്തിരിപ്പിക്കുകയോ ചെയ്യരുത്. പ്രോത്സാഹനത്തിന് ഒപ്പം കുറവുകളെ പറഞ്ഞു മനസിലാക്കി കൊടുക്കാവുന്നതാണ്. കുറവുകളായിരിക്കരുത്, കഴിവുകളാവണം ലക്ഷ്യം. തുടക്കത്തിൽ എല്ലാവരും അങ്ങനെയാണ് എന്നൊക്കെ പറഞ്ഞു ആത്മ വിശ്വാസം നഷ്ടപ്പെടുത്താതെ കുടെ നിൽക്കാം. സ്റ്റേജിൽ കയറിയ ഉടനെ ദീർഘ നിശ്വാസം എടുക്കാൻ പറയുക. ഒന്ന് റീഫ്രഷ് ആവാനും ഹൃദയമിടിപ്പ് നിയന്ത്രിതമാക്കാനും സഹായകരമാകും. പോസിറ്റീവ് ചിന്തകൾക്ക് പ്രാധാന്യം നൽകുക. ആത്മ വിശ്വാസം കൈവിടാതെ നോക്കുക. അതിനുള്ള വഴികളും തേടാം.
പ്രോത്സാഹനവും പിന്തുണയും കൊണ്ട് കൂടെ കൂട്ടുക. അവരുടെ ഓരോ പരിപാടികളാകും ഫോടോ ആയോ വീഡിയോ ആയോ പകർത്തി അവരെ കാണിക്കാവുന്നതാണ്. പോസിറ്റീവ് കാര്യങ്ങള്‍ പറഞ്ഞു അഭിനന്ദിച്ച ശേഷം മാത്രം നെഗറ്റീവുകൾ തിരുത്താൻ വേണ്ടി പറഞ്ഞു മനസിലാക്കി കൊടുക്കാം. കുറ്റപ്പെടുത്തുന്നു എന്ന തോന്നൽ അവരിൽ ഉണ്ടാകാതെ ശ്രദ്ധിക്കാവുന്നതാണ്. നല്ല പോഷകാഹാരങ്ങളും നല്ല വൃത്തിയുള്ള വസ്ത്ര ധാരണയും പോലെ മറ്റു ഘടകങ്ങളും ശ്രദ്ധിക്കാവുന്നതാണ്.
Keywords: News, Kerala, Kochi, Health, Lifestyle, Child, Stage Fright, Fear, Shame, Parents, Positive Thoughts, Ways to Overcome Stage Fright.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.