Wedding | 'പോര്‍ തൊഴില്‍' നായകന്‍ അശോക് സെല്‍വനും നടി കീര്‍ത്തിയും വിവാഹിതരായി; വൈറലായി ചിത്രങ്ങള്‍

 


ചെന്നൈ: (www.kvartha.com) ക്രൈം ത്രിലര്‍ ആയിട്ടെത്തിയ 'പോര്‍ തൊഴില്‍' സിനിമയിലെ നായകനായി ശ്രദ്ധയാകര്‍ഷിച്ച നടന്‍ അശോക് സെല്‍വന്‍ വിവാഹിതനായിരിക്കുകയാണ്. നടി കീര്‍ത്തി പാണ്ഡ്യനാണ് വധു. ഒട്ടേറെ പേരാണ് വധൂ വരന്‍മാര്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

നടന്‍ അരുണ്‍ പാണ്ഡ്യന്റെ ഇളയ മകളാണ് കീര്‍ത്തി. 'അന്‍പ് ഇറക്കിനായാള്‍' അടക്കമുള്ള ഹിറ്റ് ചിത്രങ്ങളില്‍ കീര്‍ത്തി പാണ്ഡ്യന്‍ വേഷമിട്ടിരുന്നു. മലയാളത്തിന്റെ ഹെലന്റെ റീമേകായിരുന്നു ഇത്. അശോക് സെല്‍വന്റെ 'ബ്ലൂ സ്റ്റാര്‍' സിനിമയില്‍ നായിക കീര്‍ത്തി പാണ്ഡ്യനാണ്.

'സൂദു കാവ്വും' എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അശോക് സെല്‍വന്റെ അരങ്ങേറ്റം. കേശവന്‍ എന്ന വേഷത്തിലായിരുന്നു തുടക്കം. 'പിസ രണ്ടി'ലൂടെയാണ് നായകനായി എത്തിയത്. മോഹന്‍ലാലിന്റെ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തില്‍' വില്ലനായ അച്യുതന്‍ മാങ്ങാട്ടച്ഛന്‍ എന്ന വേഷത്തില്‍ എത്തിയ അശോക് സെല്‍വന്‍ അടുത്തിടെ പോര്‍ തൊഴിലിലൂടെ എല്ലാ ഭാഷകളിലും സ്വീകാര്യത നേടി. വിഘ്‌നേശ് രാജ സംവിധാനം ചെയ്ത പോര്‍ തൊഴില്‍ ഡിഎസ്പി കെ പ്രകാശ് ആയിട്ടായിരുന്നു അശോക് സെല്‍വന്‍ എത്തിയത്.

അശോക് സെല്‍വന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള സി എസ് കാര്‍ത്തികേയന്‍ സംവിധാനം ചെയ്യുന്ന 'സഭാ നായകനാ'ണ്. ഇത് റൊമാന്റിക് കോമഡിയായിരിക്കും. മേഘ ആകാശ്, കാര്‍ത്തിക മുരളീധരന്‍, ചാന്ദിനി ചൗധരി, എന്നിവരും 'സഭാ നായകനി'ല്‍ വേഷമിടുന്നു.




Wedding | 'പോര്‍ തൊഴില്‍' നായകന്‍ അശോക് സെല്‍വനും നടി കീര്‍ത്തിയും വിവാഹിതരായി; വൈറലായി ചിത്രങ്ങള്‍


Keywords: News, National, National-News, Lifestyle & Fashion, Malayalam-News, Por Thozhils, Hero, Ashok Selvan, Marriage, Actress, Keerthi Pandian, Actor, Por Thozhils hero Ashok Selvan Marries actress Keerthi Pandian.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia