പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു; ഫ്രാന്‍സിസ് മാര്‍പാപ ഇന്‍ഡ്യയിലേക്ക്, അധികം വൈകാതെ രാജ്യത്ത് എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം

 



ന്യൂഡെല്‍ഹി: (www.kvartha.com 31.10.2021) ഇന്‍ഡ്യയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ. പ്രധാനമന്ത്രിയുടെ ക്ഷണം മാര്‍പാപ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അധികം വൈകാതെ പോപ് ഇന്‍ഡ്യയിലെത്തും. 

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മറ്റൊരു മാര്‍പാപ ഇന്‍ഡ്യാ സന്ദര്‍ശനത്തിന് എത്തുന്നത്. നേരത്തെ ഇന്‍ഡ്യാ സന്ദര്‍ശനത്തിന് അദ്ദേഹം താല്‍പര്യം അറിയിച്ചിരുന്നെങ്കിലും പ്രാവര്‍ത്തികമായില്ല. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയാണ് സന്ദര്‍ശനത്തിന് വഴിയൊരുക്കിയത്. 

മാര്‍പാപയുടെ ഇന്‍ഡ്യാ സന്ദര്‍ശനം ഉടനുണ്ടായേക്കുമെന്നും വലിയ സമ്മാനമാണ് ഇന്‍ഡ്യ നല്‍കിയിരിക്കുന്നതെന്ന് മാര്‍പാപ പ്രതികരിച്ചതായി വിദേശകാര്യ സെക്രടറി ഹര്‍ഷ് വര്‍ധന്‍ സിംഗ്ല വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. 

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു; ഫ്രാന്‍സിസ് മാര്‍പാപ ഇന്‍ഡ്യയിലേക്ക്, അധികം വൈകാതെ രാജ്യത്ത് എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം


പേപല്‍ ഹൗസിലെ ലൈബ്രറിയില്‍ ഉച്ചയ്ക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂര്‍ സമയം നീണ്ടുനിന്നു. ഊഷ്മളമായ കൂടിക്കാഴ്ചയാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട് ട്വീറ്റ് ചെയ്തു. കൂടിക്കാഴ്ചക്ക് മുന്‍പ് പ്രധാനമന്ത്രിയും മാര്‍പാപയും ഉപഹാരങ്ങള്‍ കൈമാറി. 

കോവിഡ് സാഹചര്യമടക്കം കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചാ വിഷയമായി. കാലാവസ്ഥ വ്യതിയാനം, ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. രണ്ട് കോവിഡ് തരംഗങ്ങളെ രാജ്യം അതി ജീവിച്ചതും, നൂറ്  കോടി കടന്ന വാക്‌സിനേഷന്‍ നേട്ടവും പ്രധാനമന്ത്രി മാര്‍പാപയോട് വിശദീകരിച്ചു. ഇന്‍ഡ്യയുടെ നേട്ടത്തെയും കോവിഡ് കാലത്തെ സേവന സന്നദ്ധതയേയും മാര്‍പാപ അഭിനന്ദിച്ചതായി വിദേശ കാര്യമന്ത്രലായം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

മത പരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ രാജ്യത്ത് മിഷണിമാര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ അതിക്രമം തുടരുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്. ക്രിസ്ത്യാനികള്‍ക്കെതിരായ വംശീയ അതിക്രമത്തില്‍ നേരത്തെ വതികാന്‍ ആശങ്ക പങ്കുവച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ചര്‍ച്ചയായതായി വിദേശ കാര്യ മന്ത്രാലയമോ വതികാനോ വ്യക്തമാക്കിയിട്ടില്ല. 

Keywords: News, National, India, New Delhi, Vatican, Prime Minister, Narendra Modi, Pope Francis Agrees to Make First Papal Visit to India Since 1999
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia