2 ഭാര്യമാരുണ്ടെങ്കിലും മുസ്ലീം ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിടാം: സുപ്രീംകോടതി

 


ഡെല്‍ഹി: (www.kvartha.com 11/02/2015) ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടെന്ന കാരണത്താല്‍ ജോലിയില്‍ നിന്നും പിരിച്ചുവിടാതിരിക്കാന്‍ വകുപ്പില്ലെന്ന് സുപ്രീംകോടതി. മുസ്ലീം വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടെന്ന കാരണത്താല്‍ കുറ്റക്കാരായ ആരെയും ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് സുപ്രീം കോടതി വിധിച്ചത്.

രണ്ടു ഭാര്യമാരുണ്ടെന്നു കാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ കുര്‍ഷീദ് അഹമ്മദ് ഖാന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ആദ്യ ഭാര്യയെ നിയമപരമായി വിവാഹമോചനം നടത്താതെയാണ് ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തത്. ഇതിനെതിരെ ആദ്യഭാര്യയുടെ സഹോദരി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും കമ്മീഷന്റെ നിര്‍ദേശപ്രകാരം പോലീസ് അന്വേഷിച്ച് പരാതി ശരിവെക്കുകയുമായിരുന്നു. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

2008 ജൂണ്‍ 17നാണ് ഇറിഗേഷന്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായ അഹമ്മദ് ഖാനെ രണ്ടു ഭാര്യമാരുണ്ടെന്ന കാരണത്താല്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഇതിനെതിരെ ഇദ്ദേഹം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം കോടതി ശരിവെക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അഹമ്മദ് ഖാന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
2 ഭാര്യമാരുണ്ടെങ്കിലും മുസ്ലീം ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിടാം: സുപ്രീംകോടതി
മുസ്ലീം മതവിശ്വാസപ്രകാരം ഒന്നില്‍ കൂടുതല്‍ വിവാഹം ചെയ്യാന്‍ അനുവദിക്കുന്നുണ്ടെന്നായിരുന്നു
ഇയാളുടെ വാദം. എന്നാല്‍ അഹമ്മദ്ഖാന്റെ വാദം തള്ളിയ കോടതി  ഇത്തരം നിയമങ്ങള്‍ മതത്തിനകത്തു മാത്രമേ നിലനില്‍ക്കുകയുള്ളുവെന്നും സര്‍ക്കാര്‍ നിയമത്തില്‍ അത് ബാധകമല്ലെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു. സബീന ബീഗം എന്ന ആദ്യ ഭാര്യ നിലനില്‍ക്കവെയാണ്  ഇയാള്‍  അന്‍ജും ബീഗം എന്ന സ്ത്രീയെ വിവാഹം ചെയ്തത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Polygamy not integral part of Islam: SC, New Delhi, Marriage, Police, Complaint, Wife, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia